വൻ കുതിപ്പിനൊരുങ്ങി ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല. വേൾഡ് ഫുഡ് ഇന്ത്യ 2025 ഉച്ചകോടിയിൽ (World Food India 2025 summit) 26 ആഭ്യന്തര, ആഗോള കമ്പനികളുമായി 1.02 ലക്ഷം കോടി രൂപയുടെ കരാറുകളിൽ സർക്കാർ ഒപ്പുവെച്ചതിനെത്തുടർന്നാണിത്. ഈ മേഖലയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നാണിതെന്ന് ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം അറിയിച്ചു. 64000ത്തിലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ സൃഷ്ടിക്കാനും 10 ലക്ഷത്തിലധികം ആളുകൾക്ക് പരോക്ഷ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികളിലൂടെ സാധിക്കും.

റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡാണ് (Reliance Consumer Products Ltd) പ്രധാന നിക്ഷേപവുമായി എത്തുന്നത്. രാജ്യവ്യാപകമായി സംയോജിത ഭക്ഷ്യ ഉത്പാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി കമ്പനി 40000 കോടി രൂപ നിക്ഷേപിക്കും. കൊക്ക-കോള ഇന്ത്യ (Coca-Cola India) ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികൾക്കായി 25,760 കോടി രൂപയുടെ നിക്ഷേം നടത്തും. അമുൽ (GCMMF), നെസ്‌ലെ ഇന്ത്യ (Nestlé India), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് (, Tata Consumer Products), കാൾസ്‌ബർഗ് ഇന്ത്യ (Carlsberg India), ലുലു ഗ്രൂപ്പിന്റെ ഫെയർ എക്‌സ്‌പോർട്ട്‌സ് (Lulu Group’s Fair Exports) എന്നിവയും പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.

India signs ₹1.02 Lakh Crore Food Processing Deals at World Food India 2025 with Reliance, Lulu, and others, marking the largest sector investment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version