രാജ്യത്തിന്റെ റെയിൽ കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി, ഇന്ന് 3 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ (Amrit Bharat trains) ഫ്ലാഗ് ഓഫ് ചെയ്യുകയാണ്. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവയെ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ അനുഭവം നൽകും.
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാത്രക്കാർക്ക് വേഗതയേറിയതും സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന അത്യാധുനിക തദ്ദേശീയ ട്രെയിനുകളാണ്. മൂന്ന് ട്രെയിനുകളിൽ ആദ്യത്തേത് മുസാഫർപൂരിൽ നിന്ന് ഹൈദരാബാദിനടുത്തുള്ള ചർലപ്പള്ളിയിലേക്കാണ്. മറ്റ് രണ്ടെണ്ണം ദർഭംഗയിൽ നിന്ന് അജ്മീറിനടുത്തുള്ള മദർ ജംഗ്ഷനിലേക്കും ഛപ്രയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാർ ടെർമിനലിലേക്കുമാണ്. പുതിയ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി, പ്രത്യേകിച്ച് വടക്കേ ഇന്ത്യയുമായും ദക്ഷിണേന്ത്യയുമായും ബീഹാറിന്റെ ബന്ധം ശക്തിപ്പെടുത്തും. ബീഹാറിലെ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും ഇവ സഹായിക്കും.
സുരക്ഷിതവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതിലൂടെ അമൃത് ഭാരത് എക്സ്പ്രസ് മധ്യവർഗ ജനങ്ങൾക്കിടയിൽ ജനപ്രിയമായി മാറിയിരിക്കുകയാണ്. നിലവിൽ രാജ്യത്തുടനീളം 12 സർവീസുകൾ നടത്തുന്ന ട്രെയിനുകളിൽ 10 എണ്ണം ബീഹാറിൽ നിന്നാണ്. മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ എണ്ണം 15 ആയി ഉയരും. അമൃത് ഭാരത് ട്രെയിനുകളിൽ കാണുന്നതുപോലെ സെമി-ഓട്ടോമാറ്റിക് കപ്ലറുകൾ, അഗ്നിശമന സംവിധാനങ്ങൾ, സീൽ ചെയ്ത ഗാങ്‌വേകൾ, ടോക്ക്-ബാക്ക് യൂണിറ്റുകൾ എന്നിവയുൾപ്പെടെ നൂതന സവിശേഷതകളും ഇതിൽ ഉൾപ്പെടും. യാത്രക്കാരുടെ സുരക്ഷയ്ക്കായി എസി ഇതര കോച്ചുകളിലും നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്.
3 new Amrit Bharat Trains are flagged off today, significantly boosting India’s Rail Connectivity across Bihar, UP, MP, and more. Fast, safe, and comfortable travel.