ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായി കാത്തിരുന്ന എസ്-400 മിസൈൽ (S‑400 Missile System) കരാർ പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. മിസൈലുകളുടെ അന്തിമ വിതരണം 2026ൽ ഷെഡ്യൂൾ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ വ്യോമാതിർത്തി പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അഞ്ച് എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായാണ് (S‑400 Triumf air defence systems) 2018ൽ ഒപ്പുവെച്ച കരാർ. നാല് സംവിധാനങ്ങൾ ഇതിനകം വിതരണം ചെയ്തതോടെ, വരാനിരിക്കുന്ന അന്തിമ യൂണിറ്റ് ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന പ്രതിരോധ പങ്കാളിത്തത്തെ അടിവരയിടുന്നു.

ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ് സിസ്റ്റംസ്. ഇവ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5.43 ബില്യൺ യുഎസ് ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളത്. കര അതിർത്തികളിലും സമുദ്ര മേഖലകളിലും എതിരാളികളിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ എസ്-400നാകും. ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കാണ് എസ്-400 വഹിച്ചത്. ഇതേത്തുടർന്ന് കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. 

Russia to complete the delivery of the final S-400 Missile System unit to India by 2026, finalizing the long-awaited $5.43 billion defence contract.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version