ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൻ വിജയത്തിന് പിന്നാലെ മാച്ച് ഫീസായി ലഭിക്കുന്ന മുഴുവൻ തുകയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സൂര്യകുമാറിന്റെ മാതൃക പിന്തുടർന്ന് തന്റെ മാച്ച് ഫീയും സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ ദുരിതമനുഭവിക്കുന്നവർക്കായി മത്സര ഫീസ് സംഭാവന ചെയ്യും എന്നാണ് പാകിസ്താൻ ക്യാപ്റ്റൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Salman Ali Agha Asia Cup controversy

ടീം എന്ന നിലയിൽ, ഇന്ത്യയുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കും കുട്ടികൾക്കും മത്സര ഫീസ് സംഭാവന ചെയ്യാൻ തീരുമാനിച്ചതായാണ് സൽമാൻ അലി ആഗ അറിയിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂർ സാധാരണ പൗരന്മാരെയോ കുട്ടികളെയോ ബാധിച്ചിട്ടില്ല പിന്നെയാർക്കാണ് ഈ സഹായമെന്നുമാണ് നെറ്റിസൺസിന് ഇടയിൽ ഉയരുന്ന ചോദ്യം. ഭീകരകേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആകര്മണത്തിൽ അന്താരാഷ്ട്ര ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ അടക്കം കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പാക് ക്യാപ്റ്റൻ ഇപ്പോൾ സഹായം നൽകുന്നത് ഭീകരർക്കാണെന്ന് ചില നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.   

Pak captain Salman Ali Agha’s match fee donation to ‘Operation Sindoor’ victims is called a promotion of terrorism by netizens after the Asia Cup final.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version