ഫൈനലിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ജേതാക്കളായിരിക്കുകയാണ്. ഫൈനലിൽ തിലക് വർമയുടെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അഞ്ച് കോടി രൂപയോളമാണ് താരത്തിന്റെ ആസ്തി. ഐപിഎൽ കോൺട്രാക്ട്, ബിസിസിഐ മാച്ച് ഫീ, ബ്രാൻഡ് എൻഡോർസ്മെന്റ് എന്നിവയിൽ നിന്നായി താരത്തിന് മാസം 20-25 ലക്ഷം രൂപയോളം വരുമാനമുണ്ട്. ഐപിഎല്ലിൽ 1.70 കോടി രൂപ സാലറിയിൽ നിന്നും താരത്തിന്റെ വരുമാനം കഴിഞ്ഞ തവണ എട്ട് കോടി രൂപയായി ഉയർന്നു.
ബെൻസ് എസ് ക്ലാസ് (Mercedes-Benz S-Class), ബിഎംഡബ്ല്യു 7 സീരീസ് (BMW 7 Series) എന്നിങ്ങനെ കോടികളുടെ ആഢംബര കാറുകളും താരത്തിന്റെ പക്കലുണ്ട്
After his Asia Cup performance, Tilak Varma’s approximately ₹5 crore net worth is in the spotlight. Details on his IPL salary, earnings, and luxury cars.