‘മെയ്ഡ് ഇൻ ഇന്ത്യ’ സ്വകാര്യ ഹെലികോപ്റ്ററുകൾ നിർമിക്കാനുള്ള ദൗത്യമേറ്റെടുത്ത് ടാറ്റ (Tata). ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) എയർബസ് ഹെലികോപ്റ്റർസും (Airbus Helicopters) ചേർന്നാണ് കർണാടകയിലെ വേമഗലിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലിങ് സൗകര്യം നിർമിക്കുക. പുതിയ പ്ലാന്റിൽ എയർബസ് എച്ച്125 (Airbus H125) ഹെലികോപ്റ്ററുകൾ അസംബിൾ ചെയ്യും.
2027ന്റെ തുടക്കത്തോടെ കമ്പനി ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ യൂണിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിഎഎസ്എൽ പ്രതിനിധി പറഞ്ഞു. സിവിൽ, പ്രതിരോധ വ്യോമയാന മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങൾക്കുള്ള സുപ്രധാന ചുവടുവെയ്പ്പിനെയാണ് ഈ സൗകര്യം പ്രതിനിധീകരിക്കുന്നതെന്നും ടാറ്റ പ്രതിനിധി കൂട്ടിച്ചേർത്തു.
Tata and Airbus set up India’s first private helicopter assembly plant in Vemagal, Karnataka, to build ‘Made in India’ H125 units.