തിരുവനന്തപുരം നഗരത്തിലെ ചാക്ക-ഈഞ്ചക്കൽ ഫ്ലൈഓവറിന് താഴെയുള്ള ഉപയോഗശൂന്യമായ സ്ഥലം ₹6.1 കോടി ചിലവിൽ മനോഹരമാക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 14,694 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മോടികൂട്ടൽ.

ആർട്ട് ഇൻസ്റ്റലേഷനുകൾ, ഡെക്കറേറ്റീവ് ലൈറ്റിങ്ങുകൾ, ലാൻഡ്സ്കേപ്പിങ് തുടങ്ങിയവയാണ് ഇവിടെ നടപ്പാക്കുക. കേരളത്തിൻ്റെ തനതായ സാംസ്കാരിക വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ആർട്ട് ഇൻസ്റ്റലേഷനുകൾ വരിക. ഇതോടൊപ്പം ചുവർചിത്രങ്ങങ്ങളും ഇടംപിടിക്കും. പദ്ധതിക്കായി സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് (SCTL) റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 14ന് ബിഡ്ഡുകൾ തുറക്കും.
The unused space under the Chakka-Eenchakkal flyover in Trivandrum will be beautified at ₹6.1 Cr under the Smart City project with art and lighting. |