Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ESG നയം, ആദ്യത്തെ സംസ്ഥാനമായി കേരളം
News Update

ESG നയം, ആദ്യത്തെ സംസ്ഥാനമായി കേരളം

ഇന്ത്യയിൽ സമഗ്ര ESG നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം , നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ഉറപ്പാക്കും.എന്താണ് ESG നയം ? സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, സാമൂഹികം, ഭരണപരവുമായ നയം രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ESG നയം രൂപീകരിക്കുന്നത്.
News DeskBy News Desk4 October 2025Updated:4 October 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ സമഗ്ര  ESG  നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു  .  സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

lenskart sebi ipo approval


 ഇ.എസ്. ജി Environmental-Social-Governenance  അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടെ ഈ നയത്തിനോട് ചേർന്നുപോകുന്ന നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ലഭ്യമാകും. ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും . പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സഹായം നൽകുന്നതിന് എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിക്കും.

 പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി  നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്. ജി  മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ.എസ്. ജി  അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഈ നയത്തിനോട് ചേർന്നുപോകുന്ന നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ലഭ്യമാകും.

ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് 5 വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്‌സ്‌മെന്റ് നൽകും. സ്ഥിര മൂലധന നിക്ഷേപത്തിന് 10% സബ്സിഡി (50 ലക്ഷം രൂപ വരെ) നൽകും. യന്ത്രസാമഗ്രികൾക്കും സാങ്കേതികവിദ്യകൾക്കും KSIDC കുറഞ്ഞ നിരക്കിലുള്ള വായ്പകൾ നൽകും. പ്രാദേശിക സംരംഭങ്ങൾക്കുള്ള സർക്കാർ സംഭരണത്തിൽ 20% മാർജിൻ നൽകും.  സംരംഭകത്വ പിന്തുണ പദ്ധതി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, വിപണി പിന്തുണ, ഇ.എസ്. ജിയിലേക്ക് മാറുന്നതിന് നിലവിലുള്ള സംരംഭങ്ങൾക്ക് സബ്സിഡി എന്നിവ നടപ്പാക്കും.

2040 ആകുമ്പോഴേക്കും പൂർണ്ണമായും പുനരുപയോഗ ഊർജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ട്. സോളാർ പാർക്കുകൾ, ഫ്ലോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക, വൈവിധ്യവും ഉൾപ്പെടുത്തലും ഉറപ്പാക്കുക, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക, സി‌എസ്‌ആർ, ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുക, സുതാര്യത ശക്തിപ്പെടുത്തുക, ഇ. എസ്.ജി വെളിപ്പെടുത്തലുകൾ നിർബന്ധമാക്കുക എന്നിവയും ലക്ഷ്യമായി നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

2030 വരെ അഞ്ച് വർഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.  ഇഎസ്ജി നയം നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി KSIDC പ്രവർത്തിക്കും.  

 കേരളത്തിലെ നിലവിലുള്ള സംരംഭകർക്കും ഇ.എസ്.ജി മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കാമ്പയിൻ സംഘടിപ്പിക്കും. സ്കൂൾ, സർവകലാശാലാ പാഠ്യപദ്ധതി സംയോജനം, പരിശീലന വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക. ദേശീയ (BRSR), അന്താരാഷ്ട്ര മാനദണ്ഡങ്ങൾ (GRI, SASB, TCFD) എന്നിവയുമായി ബന്ധപ്പെടുത്തി കേരളത്തിനായി ഒരു ഇ.എസ്.ജി റിപ്പോർട്ടിംഗ് സംവിധാനം വികസിപ്പിക്കും. ഇ. എസ്. ജി റേറ്റിംഗുകളും അവാർഡുകളും നടപ്പാക്കും. ഡിജിറ്റൽ ഇ-പോർട്ടൽ വികസിപ്പിക്കും. കേരളത്തെ ഇ.എസ്. ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും.

  ‘നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി’ – ഇതാണ് കേരളം മുന്നോട്ടുവെക്കുന്ന നയമെന്ന്  വ്യവസായ മന്ത്രി  മന്ത്രി പി രാജീവ് പ്രതികരിച്ചു . ലോകമാകെയുള്ള ഹൈടെക് സാങ്കേതികവിദ്യാ കമ്പനികൾ ഇ എസ് ജി പോളിസി പ്രധാനഘടകമായി മുന്നോട്ടുപോകുകയാണ്. ഈ ഘട്ടത്തിൽ നമ്മൾ ഒന്നാമതായി ഇ എസ് ജി നയം രൂപീകരിച്ചത് ഇത്തരം കമ്പനികളെ ആകർഷിക്കാൻ സഹായകമാകും.  പരിസ്ഥിതിക്കിണങ്ങുന്നതും ഒപ്പം സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്ന്, ഇ എസ് ജി നയത്തിന്‍റെ സവിശേഷതകൾ പങ്കുവച്ച്   പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

kerala becomes the first state in india to launch an esg policy to attract responsible investments. offers tax breaks, subsidies, and aims for carbon neutrality by 2050.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil