യുഎഇയെ ആഗോള പവർ ഹൗസാക്കി മാറ്റിയ ലീഡേർസ് എന്ന വിശേഷണത്തോടെയുള്ള ടോപ്പ് 100 എക്സ്പാറ്റ് ലീഡേർസ് (Top 100 Expat Leaders of the UAE 2025) പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാൻ എം.എ. യൂസഫലി (M.A.Yusuff Ali). പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് (Finance World) പട്ടിക പുറത്തിറക്കിയത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി.

ഭാട്ടിയ ഗ്രൂപ്പ് (Bhatia Group of Companies) ചെയർമാൻ അജയ് ഭാട്ടിയയാണ് (Ajay Bhatia) പട്ടികയിൽ രണ്ടാമതുള്ളത്. അദ്ദേഹം സ്ഥാപിച്ച എസ്ഒഎൽ പ്രോപ്പർട്ടീസ് (Sol Properties) ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേർസിൽ ഒന്നാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുുത്തി. അൽ ആദിൽ ട്രേഡിങ് (Al Adil Trading) ചെയർമാനും എംഡിയുമായ ധനഞ്ജയ് ദാത്തറാണ് (Dhananjay Datar) പട്ടികയിൽ മൂന്നാമത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയിലുമെത്തിക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
ഗസ്സാൻ അബൗദ് ഗ്രൂപ്പ് (Ghassan Aboud Group) സ്ഥാപകൻ ഗസ്സാൻ അബൗദ് (Ghassan Aboud), ജാക്കിസ് ഗ്രൂപ്പ് (Jacky’s Group) ചെയർമാൻ ജാക്കി പഞ്ചാബി (Jacky Panjabi), മലയാളി ജോയ് ആലുക്കാസ് (Joy Alukkas), തുംബെ ഹോസ്പിറ്റൽസ് (Thumbay Hospitals) സ്ഥാപകൻ തുംബെ മൊയ്തീൻ (Thumbay Moideen), ചോയിത്രം ഗ്രൂപ്പ് ചെയർമാൻ (Choithrams) എൽ.ടി. പഗ്റാനി (L.T. Pagarani), ചലോബ് ഗ്രൂപ്പ് (Chaloub Group) എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലോബ് (Patrick Chalhoub), ഗ്ലോബൽ ഷിപ്പിങ്-ലോജിസ്റ്റിക്സ് കമ്പനിയ ട്രാൻസ് വേൾഡ് (Transworld) ചെയർമാനും മലയാളിയുമായ രമേശ്.എസ്.രാമകൃഷ്ണൻ (Ramesh S Ramakrishnan) തുടങ്ങിയവർ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചു.
ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംനേടിയ മറ്റ് മലയാളികൾ.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേർസൺ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത. ജംബോ ഗ്രൂപ്പിൻ്റെ വിദ്യാ ചാബ്രിയ, സുലേഖാ ഹോസ്പിറ്റൽ സ്ഥാപക ഡോ. സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്.
lulu group chairman m.a. yusuff ali is ranked no. 1 in finance world’s top 100 expat leaders of the uae 2025 list, recognizing his retail innovations.