ഹുറൂൺ സമ്പന്ന പട്ടിക (Hurun Rich List 2025) കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടിക പ്രകാരം സെപ്റ്റോ (Zepto) സ്ഥാപകരായ കൈവല്യ വോഹ്റ( Kaivalya Vohra), ആദിത് പാലിച്ച (Aadit Palicha) എന്നിവരാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണേർസ്. 22കാരനായ കൈവല്യയുടെ ആസ്തി 4480 കോടി രൂപയും, 23കാരനായ ആദിത് പാലിച്ചയുടെ ആസ്തി 5380 കോടിയുമാണ്.

 youngest billionaires india

25-35 വയസ്സുള്ള ബില്യണേർസിന്റെ വിഭാഗത്തിൽ എസ്ജി ഫിൻസെർവിന്റെ രോഹൻ ഗുപ്ത മുൻപന്തിയിലുണ്ട്. 26കാരനായ അദ്ദേഹത്തിന്റെ ആസ്തി 1140 കോടി രൂപയാണ്. 27 വയസ്സുള്ള ഭാരത് പേയുടെ ശാശ്വത് നക്രാണിക്ക് 1340 കോടി രൂപ ആസ്തിയുണ്ട്. ടിഎസി സെക്യൂരിറ്റി സ്ഥാപകൻ തൃഷ്നീത് അറോറയാണ് പട്ടികയിൽ അഞ്ചാമത്. 30കാരനായ അദ്ദേഹത്തിന് 1820 കോടി രൂപയുടെ ആസ്തിയുണ്ട്. ആദിത്യ കുമാർ ഹൽവസ്യ, ഹർഷ റെഡ്ഢി, ഹാർദിക് കൊത്തിയ എന്നിവരും ആദ്യ പത്തിലുണ്ട്.

അതേസമയം ആഗോള തലത്തിൽ 21190 കോടി രൂപ ആസ്തിയോടെ പെർപ്ലെക്സിറ്റി സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ്   പ്രായം കുറഞ്ഞ ബില്യണേർസിൽ മുന്നിലാണ്. ഇന്ത്യയിലെ പ്രായം കുറഞ്ഞ ബില്യണേർസിന്റെ പട്ടിക നോക്കുമ്പോൾ 31കാരനായ അരവിന്ദ് ആറാമതാണ് (പ്രായം മാനദണ്ഡമാക്കുമ്പോൾ).  

zepto founders kaivalya vohra (22) and aadit palicha (23) are india’s youngest billionaires, according to the hurun rich list 2025.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version