‘മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്’ എന്ന ദർശനത്തിനു കീഴിൽ, ബോഗികൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക റെയിൽവേ ഉപകരണങ്ങളുടെ ആഗോള കയറ്റുമതിക്കാരായി ഇന്ത്യൻ റെയിൽവേ അതിവേഗം വളർന്നുവരുന്നുവെന്ന് റെയിൽവേ മന്ത്രാലയം. 16ലധികം രാജ്യങ്ങളിൽ വളരുന്ന ഈ കയറ്റുമതി ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ റെയിൽവേ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും മെട്രോ കോച്ചുകൾ കയറ്റുമതി ചെയ്തതിനു പുറമേ യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ബോഗികളും അയച്ചു. ഫ്രാൻസ്, മെക്സിക്കോ, റൊമാനിയ, സ്പെയിൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലേക്ക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും മൊസാംബിക്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പാസഞ്ചർ കോച്ചുകളും അയച്ചതായും റെയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
indian railways, under ‘make in india,’ is fast becoming a global exporter of critical railway equipment like coaches and locomotives to over 16 countries.
