മിസ് യൂണിവേഴ്സ് (Miss Universe) മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ എമിറാത്തി വനിതയായി ചരിത്രം കുറിക്കാൻ മറിയം മുഹമ്മദ്. ഫാഷൻ വിദ്യാർഥിനിയായ മറിയം മിസ് യൂണിവേഴ്‌സ് യുഎഇ 2025 (Miss Universe UAE 2025) ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നവംബർ മാസത്തിൽ തായ്‌ലൻഡിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ പങ്കെടുക്കാൻ മറിയം യോഗ്യത നേടി. മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ എമിറാത്തി വനിതയെന്ന അപൂർവ നേട്ടമാണ് മറിയം സ്വന്തമാക്കിയത്.

 mariam mohamed miss universe uae

വലിയ സ്വപ്നങ്ങൾ കാണാൻ തന്നെ പഠിപ്പിച്ചത് യുഎഇയാണെന്നും അതുകൊണ്ടുതന്നെ തന്റെ നേട്ടം സ്വപ്നം കാണുന്ന ഓരോ എമിറാത്തി വനിതയുടേയും പ്രതീകമാണെന്നും മറിയം പ്രതികരിച്ചു. വനിതകൾക്കുവേണ്ടി സംസാരിക്കുന്ന ശബ്ദമായി മാറാൻ താൻ ആഗ്രഹിക്കുന്നതായും സൗന്ദര്യത്തിനപ്പുറം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.  

സിഡ്നി യൂണിവേഴ്സിറ്റിയിൽ (The University of Sydney) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മറിയം നിലവിൽ ഫ്രഞ്ച് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടായ എസ്മോദ് ദുബായിൽ (Esmod Dubai) ഫാഷൻ ഡിസൈൻ വിദ്യാർഥിനിയാണ്. പരുന്തുകളെ ഉപയോഗിച്ചുള്ള ഫാൽക്കണർ, ഒട്ടക സവാരി എന്നിവയിലുള്ള താൽപര്യത്തോടൊപ്പം സുസ്ഥിര ഫാഷനിലും ആഗോള സാംസ്കാരിക വിനിമയത്തിലും മറിയത്തിന് പങ്കുണ്ട്.

മിസ് യൂണിവേഴ്‌സിൽ മത്സരിക്കുന്ന ആദ്യ എമിറാത്തി വനിതയായി മറിയം മാറുമെങ്കിലും മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ആദ്യ വ്യക്തിയല്ല അവർ. ദീർഘകാലമായി ദുബായിൽ താമസിക്കുന്ന കൊസോവോ മോഡൽ  എമിലിയ ഡോബ്രേവയാണ് മിസ് യൂണിവേഴ്‌സിൽ യുഎഇയ്ക്കായി മത്സരിച്ച ആദ്യ വ്യക്തി. കഴിഞ്ഞ വർഷമായിരുന്നു എമിലിയയുടെ നേട്ടം.

mariam mohamed, miss universe uae 2025, becomes the first emirati woman to compete in miss universe, representing the dreams of all emirati women.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version