പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ (PM Gati Shakti National Master Plan) പ്രകാരമുള്ള നാല് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം. 24,634 കോടി രൂപയുടെ പദ്ധതികൾക്കാണ് സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകൾ ഉൾക്കൊള്ളുന്ന നാല് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 894 കിലോമീറ്റർ വർധിപ്പിക്കും. അംഗീകൃത പദ്ധതികൾ ഏകദേശം 8.584 ദശലക്ഷം ജനസംഖ്യയുള്ള 3633 ഗ്രാമങ്ങൾക്ക് പ്രയോജനപ്പെടും. മധ്യപ്രദേശിലെ വിദിഷ, ചത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് എന്നീ പ്രധാന പദ്ധതികൾ ഉൾപ്പെടെയാണിത്.

pm gati shakti railway projects approved


രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ഭാരത്‌മാല, സാഗർമാല, ഉൾനാടൻ ജലപാതാ വികസനം, തുറമുഖ വികസനം തുടങ്ങിയ അനുബന്ധ മേഖലകളുടെ വികസനവും പദ്ധതി ലക്ഷ്യമിടുന്നു.

വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പിഎം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും. റോഡുകൾ, റെയിൽവേ എന്നിവയുടെ വികസനം, നദീസംയോജന പദ്ധതികൾ, പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ വികസനം, തീരദേശ വികസനം തുടങ്ങിയ പദ്ധതികൾ ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിനു കീഴിൽ വരുന്നു.  സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ വിഹിതം ലഭിക്കും

the ccea approved four railway projects under pm gati shakti worth ₹24,634 crore, adding 894 km of lines across 4 states to boost multimodal connectivity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version