കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് (Tata group) ഉന്നതസംഘം. ബോർഡ് നിയമനങ്ങളിലും ഭരണ പ്രശ്നങ്ങളിലും ട്രസ്റ്റികൾക്കിടയിലെ തർക്കങ്ങൾക്കിടെയാണ് ടാറ്റ ട്രസ്റ്റ്സ് (Tata Trusts) ചെയർമാൻ നോയൽ ടാറ്റ, ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവരുൾപ്പെടുന്ന ടാറ്റ ഗ്രൂപ്പിലെ ഉന്നതർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.

എയർ ഇന്ത്യ വിമാനാപകടത്തെ തുടർന്നുണ്ടായ നഷ്ടങ്ങളെത്തുടർന്ന് ടാറ്റാ ഗ്രൂപ്പിനുള്ളിൽ ചില അസ്വാരസ്യങ്ങളുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനുപുറമേ ടാറ്റാ സൺസിലെ ബോർഡ് അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും ടാറ്റ ട്രസ്റ്റിനുള്ളിൽ അസ്വാരസ്യമുണ്ട്. ഇതിനെത്തുടർന്നാണ് ടാറ്റ ഗ്രൂപ്പ് ഉന്നതസംഘം മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
നോയൽ ടാറ്റ, എൻ. ചന്ദ്രശേഖരൻ എന്നിവർക്കുപുറമേ ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ട്രസ്റ്റി ഡാരിയസ് കമ്പാട്ട എന്നിവരും അമിത് ഷായുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
tata trusts chairman noel tata and tata sons chairman n. chandrasekaran met with central ministers amidst reports of internal disputes over board appointments and governance.
