ബ്ലൂംബെർഗ് സമ്പന്ന പട്ടിക (Bloomberg Billionaires Index) പ്രകാരം ലോകത്തിലെ ആദ്യ ബില്യണേർ ഫുട്ബോളറായി ക്രിസ്റ്റ്യാനോ റൊണാൾഡോ (Christiano Ronaldo). 1.4 ബില്യൺ ഡോളറാണ് ഇതിഹാസ താരത്തിന്റെ ആസ്തി. പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ നിലവിൽ സൗദി പ്രോ ലീഗിൽ (Saudi Pro League) അൽ-നസ്ർ (Al-Nassr) ക്ലബ്ബിനു വേണ്ടിയാണ് ബൂട്ടണിയുന്നത്.

2002 മുതൽ 2023 വരെയുള്ള കാലയളവിൽ താരം 550 മില്യൺ ഡോളർ സാലറിയിനത്തിൽ മാത്രം കൈപ്പറ്റിയതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഡീലുകൾ, സ്പോൺസർഷിപ്പുകൾ തുടങ്ങിയവയിലൂടെയുള്ള വമ്പൻ വരുമാനത്തിനു പുറമേയാണിത്. റിപ്പോർട്ട് പ്രകാരം നൈക്കിയുമായി (Nike) മാത്രം ക്രിസ്റ്റ്യാനോയുടെ വാർഷിക ഡീൽ 18 മില്യൺ ഡോളറിന്റേതാണ്.
cristiano ronaldo becomes the world’s first billionaire footballer according to the bloomberg billionaires index, with $1.4 billion net worth.