ഇന്ത്യയുടെ ഇലക്ട്രിക് വാഹന (EV) വിപണി നിലവിൽ ₹22 ലക്ഷം കോടി വിപണി വലുപ്പവുമായി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ഈ രംഗത്തെ ആഗോള നേതാവാക്കാൻ പ്രവർത്തിക്കണമെന്ന് ഓട്ടോമൊബൈൽ നിർമാതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒന്നാം സ്ഥാനത്തെത്തുക എന്ന ദിശയിൽ പ്രവർത്തിക്കാൻ എല്ലാ ഓട്ടോമൊബൈൽ കമ്പനികളോടും അഭ്യർത്ഥിക്കുന്നു. ഹൈഡ്രജൻ ഭാവിയിലേക്കുള്ള ഇന്ധനമാണ്. ഇറക്കുമതികൾക്ക് പകരം ആഭ്യന്തര ബദലുകൾ കണ്ടെത്തേണ്ടതുണ്ട്. അത്തരത്തിൽ ആഭ്യന്തര ബദലുകൾ കണ്ടെത്തുന്നതിൽ സാങ്കേതികവിദ്യയ്ക്കൊപ്പം അറിവും നിർണായകമാണെന്നും FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളർച്ചയ്ക്ക് ഭാവി കാഴ്ചപ്പാടും ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസവും പ്രധാനമാണെന്നും പ്രാദേശിക വെല്ലുവിളികളെ നേരിടാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേഖലാധിഷ്ഠിത ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
union minister nitin gadkari states india’s ev market is worth ₹22 lakh crore and is the 3rd largest globally. he urged automakers to aim for global leadership.