കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പേരുടെ വരുമാന മാർഗമാണ് യൂട്യൂബ്. അനവധി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ളുവൻസർമാരും ഇതിലൂടെ പ്രശസ്തരായിട്ടുമുണ്ട്. ചില യൂട്യൂബർമാരാകട്ടെ മൾട്ടി-മില്യണയർ നിരയിലേക്കു വരെ ഉയർന്നിട്ടുമുണ്ട്. ടെക് ഇൻഫോർമർ (Tech Informer) പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്ന യൂട്യൂബർമാരുടെ പട്ടികയിൽ ₹665 കോടി ആസ്തിയുമായി കൊമേഡിയൻ തൻമയ് ഭട്ട് (Tanmay Bhat) ആണ് പട്ടികയിൽ ഒന്നാമതുള്ളത്. കോമഡി ഷോകൾ, പോഡ്‌കാസ്റ്റുകൾ തുടങ്ങിയവയിലൂടെയാണ് തൻമയ് ഭട്ട് വമ്പൻ സമ്പാദ്യമുണ്ടാക്കിയത്.

ടെക്നിക്കൽ ഗുരുജി (Technical Guruji) എന്ന ചാനലിലൂടെ പ്രശസ്തനായ ഗൗരവ് ചൗധരിയാണ് (Gaurav Chaudhary) പട്ടികയിൽ രണ്ടാമതുള്ളത്. 356 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പ്രശസ്ത സ്റ്റാൻഡ്-അപ്പ് ആർട്ടിസ്റ്റും സ്ട്രീമറുമായ സമയ് റെയ്‌ന (Samay Raina) 140 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്രിയേറ്റർമാരിൽ ഒരാളായ കാരിമിനാറ്റി (CarryMinati-Ajey Nagar) 131 കോടി രൂപയുമായി നാലാം സ്ഥാനത്തും ഇടം നേടി.

122 കോടി രൂപയുമായി ഭുവൻ ബാം (Bhuvan Bam, BB Ki Vines) അഞ്ചാമതുണ്ട്. അമിത് ഭദാന (Amit Bhadana, 80 കോടി), (Rs 65 crores), (Rs 60 crore), ട്രിഗേർഡ് ഇൻസാൻ (Triggered Insaan, 65 കോടി), ധ്രുവ് രതി (Dhruv Rathee , 60 കോടി), ബീർബൈസെപ്‌സിന്റെ (BeerBiceps) രൺവീർ അലഹബാദിയ (Ranveer Allahbadia, 58 കോടി), സൗരവ് ജോഷി (Sourav Joshi, 50 കോടി) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ പ്രമുഖർ.

comedian tanmay bhat tops tech informer’s list of india’s richest youtubers with ₹665 cr net worth, followed by gaurav chaudhary (₹356 cr).

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version