അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ നിലപാട് തിരുത്തി താലിബാൻ. മുത്തഖി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വനിതാ, പുരുഷ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു. നേരത്തെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ നിരവധി കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മുത്തഖി രണ്ടാമത് നടത്തിയ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരും സന്നിഹിതരായത്.

taliban fm statements

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തിയ മുത്തഖി, തന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു. സംഭവത്തെ എഡിറ്റേർസ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോർപ്‌സും വിമർശിച്ചു. നടപടി വിവേചനപരവും ന്യായീകരിക്കാനാവാത്തതുമാണെന്നായിരുന്നു വിമർശനം. ഇത്തരം ഒഴിവാക്കലുകൾ ആവർത്തിക്കാതിരിക്കാൻ അഫ്ഗാൻ എംബസിയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് ഐഡബ്ല്യുപിസി ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തീവ്ര യാഥാസ്ഥിതിക രാഷ്ട്രമായ അഫ്ഗാനിലെ വിദ്യാഭ്യാസ നിരോധനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കെതിരെ അമീർ ഖാൻ മുത്തഖി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. അഫ്ഗാനിൽ നിലവിൽ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്ന നിരവധി പെൺകുട്ടികളുണ്ടെന്ന് മുത്തഖി ചൂണ്ടിക്കാട്ടി. അഫ്ഗാനിന് ഉലമ മദാരിസുമായും, ദിയോബന്ദുമായും മറ്റുള്ളവരെ അപേക്ഷിച്ച് വലിയ ബന്ധമുണ്ടെന്നതിൽ സംശയമില്ല . വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, നിലവിൽ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതിൽ 28 ലക്ഷം പെൺകുട്ടികളാണ്-അദ്ദേഹം പറഞ്ഞു.

taliban’s foreign minister amir khan muttaqi addressed a press conference with women journalists, after facing criticism. he also mentioned 2.8 million schoolgirls in afghanistan.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version