മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി എ. ജയതിലക് അടക്കമുള്ളവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പര്യടനം.

ബഹ്റൈൻ കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി മലയാളികളുടെ (NRK) ക്ഷേമത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് പ്രേരകമാകുന്നതിന് പ്രവാസി മലയാളികളുടെ സഹായവും അദ്ദേഹം തേടും. ലോക കേരള സഭാ അംഗങ്ങൾ, നോർക്ക റൂട്ട്സ്-മലയാളം മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഗൾഫ് പര്യടനത്തിന്റെ അടുത്ത ഘട്ടത്തിൽ, ഖത്തർ, യുഎഇ, ഒമാൻ എന്നിവിടങ്ങളിലെ മലയാളികളുമായും ഗൾഫ് ബിസിനസ് നേതാക്കളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി സംവദിക്കും.
അതേസമയം മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിൽ പ്രതിപക്ഷ എതിർപ്പ് കനക്കുകയാണ്. പിണറായി വിജയന്റെ ഗൾഫ് സന്ദർശനം തിരഞ്ഞെടുപ്പ് വർഷത്തെ രാഷ്ട്രീയ സ്റ്റണ്ടാണെന്നാണ് കോൺഗ്രസ് ആരോപണം.
kerala cm pinarayi vijayan has begun his gulf visit in bahrain to meet with nrks and discuss state government’s welfare schemes and development projects.
