റെയിൽ വഴിയുള്ള ചരക്ക് ഗതാഗതത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. 2024-25ലെ ഗ്ലോബൽ റെയിൽ ഫ്രൈറ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽ ഫ്രൈറ്റ് കാരിയറായി. 1600 മില്യൺ മെട്രിക് ടൺ (BMT) ഗുഡ്സ് ട്രാൻസ്പോർട്ട് ചെയ്ത ഇന്ത്യ അമേരിക്കയേയും റഷ്യയേയും മറികടന്നാണ് റാങ്കിംഗിൽ രണ്ടാമതെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ചൈന മാത്രമാണ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ളത്. 4000 മില്യൺ മെട്രിക് ടൺ ചരക്ക് ഗതാഗതവുമായാണ് ചൈന ഒന്നാമതായത്. മൂന്നാമതുള്ള യുഎസ് 1500 മില്യൺ മെട്രിക് ടൺ ഗുഡ്സ് ട്രൈൻസ്പോർട്ട് ചെയ്തപ്പോൾ നാലാമതുള്ള റഷ്യ 1100 മില്യൺ മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ തവണ യുഎസ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലായിരുന്നു.
ഡെഡിക്കേറ്റഡ് ഫ്ലൈറ്റ് കോറിഡോർസ് (DFC) അടക്കമുള്ളവയാണ് ഇന്ത്യയുടെ റെയിൽ ഫ്രൈറ്റ് രംഗത്തെ വളർച്ചയിൽ പ്രധാന ഘടകമായത്. വാഗൺ നിർമാണം വർധിപ്പിച്ചതും നെറ്റ് വർക്ക് കാരിയീങ് കപ്പാസിറ്റി കൂട്ടിയതുമെല്ലാം അനുകൂലമായി. ഗവൺമെന്റിന്റെ മൾട്ടി ട്രാക്കിങ് പ്രൊജക്റ്റുകൾ അടക്കമുള്ളവയും ചരക്ക് ഗതാഗത രംഗത്തെ ഇന്ത്യൻ മുന്നേറ്റത്തിൽ സുപ്രധാനമായി.