Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നേട്ടങ്ങളുടെ ഒന്നാം പിറന്നാളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം‍

3 December 2025

ഇസ്രായേൽ കമ്പനിയുമായി റീഫ്യൂവലർ കരാർ

3 December 2025

ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിന്നും

3 December 2025
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോടീശ്വരന്മാരുടെ പിന്നിൽ!
EDITORIAL INSIGHTS

കോടീശ്വരന്മാരുടെ പിന്നിൽ!

ഇന്ത്യയിൽ മാത്രം 100 കോടിക്കടുത്ത് ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതായത് അമേരിക്കയിലേയും യൂറോപ്പിലേയും ഡിജറ്റൽ യൂസേഴ്സിനെ ഒന്നിച്ച് കൂട്ടിയാൽ അതിന്റേയും മുകളിൽ നിൽക്കും ഇന്നത്തെ ഇന്ത്യയുടെ ഓൺലൈൻ കൺസ്യൂമർ ബെയ്സ്. അതൊരു പൊട്ടൻഷ്യൽ മാർക്കറ്റല്ലേ. ഇന്ത്യയിലെ ഏത് പ്രൊഡകറ്റിനും സർവ്വീസിനും നേരെ ഡിജിറ്റലി കണക്റ്റ് ചെയ്യാനാകുക ഈ 100 കോടി പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്കാണ്. ഇനി കേരളത്തിൽ മാത്രം വിൽക്കാൻ പറ്റുന്നതെങ്കിൽ ചിന്തിക്കുക, മൂന്നര കോടി മലയാളികൾ ഡിജിറ്റൽ യൂസേഴ്സാണ്. നികുതിയും ചിലവും കഴിഞ്ഞാൽ കേവലം 1 രൂപ ലാഭമുള്ള ഒരു പ്രൊ‍ക്റ്റോ സംരംഭമോ ആണെങ്കിൽ പോലും നിങ്ങൾക്ക് എത്തിക്കാനാകുക ഈ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്കാണ്. അപ്പോൾ ലോകം മുഴുവൻ പറന്ന് നടന്ന് വിൽക്കാൻ പറ്റുന്ന പ്രോഡക്റ്റുകളും സർവ്വീസുകളും നിർമ്മിക്കാൻ നമുക്ക് പറ്റിയാലോ?
Nisha KrishnanBy Nisha Krishnan18 October 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ മാത്രം 100 കോടിക്കടുത്ത് ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതായത് അമേരിക്കയിലേയും യൂറോപ്പിലേയും ഡിജറ്റൽ യൂസേഴ്സിനെ ഒന്നിച്ച് കൂട്ടിയാൽ അതിന്റേയും മുകളിൽ നിൽക്കും ഇന്നത്തെ ഇന്ത്യയുടെ ഓൺലൈൻ കൺസ്യൂമർ ബെയ്സ്. ഇന്ത്യയിലെ ഏത് പ്രൊഡകറ്റിനും സർവ്വീസിനും നേരെ ഡിജിറ്റലി കണക്റ്റ് ചെയ്യാനാകുക ഈ 100 കോടി പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്കാണ്. അപ്പോൾ ലോകം മുഴുവൻ പറന്ന് നടന്ന് വിൽക്കാൻ പറ്റുന്ന പ്രോഡക്റ്റുകളും സർവ്വീസുകളും നിർമ്മിക്കാൻ നമുക്ക് പറ്റിയാലോ? പേമെന്റ് സ്വീകരിക്കാൻ കേവലം ഇന്ന് ഒരു ക്യു ആർ കോഡ് മതി. നിങ്ങളുെട പ്രോഡക്റ്റ് ഏത് കോണിലുമുള്ള കസ്റ്റമറിലെത്തിക്കാനും പേമെ‍ന്റ് വാങ്ങാനും ഡിജിറ്റൽ സാധ്യത ഇങ്ങനെ തുറന്ന് കിടക്കുമ്പോൾ, ഇക്കാലത്ത് ആർക്കാണ് ഒരു സംരംഭം തുടങ്ങാൻ തടസ്സമുള്ളത്? ഈ രാജ്യത്ത് പിറന്ന്, ഈ രാജ്യത്ത് വളർന്ന്, രാജ്യമാകമാനം കസ്റ്റമേഴ്സിനെ ബിൽഡ് ചെയ്യുന്ന സെരോദ പോലെ, ഒല പോലെ, സൊമാറ്റോ പോലെ…

തീർന്നില്ല.. സെപ്റ്റോയുടെ കോ-ഫൗണ്ടർ 4500 കോടിയുടെ ആസ്തിയുള്ള കൈവല്യ വോറ, 1300 കോടിയോളം ആസ്തിയുള്ള ഭാരത് പേ-യുടെ ഷസ്വാത് നക്രാണി, സെക്ഷ്വൽ വെൽനെസ് സ്റ്റാർട്ടപ്പായ Cupid-ന്റെ ഫൗണ്ടർ 2000 കോടി ആസ്തി ഉണ്ടാക്കിയ ആദിത്യ കുമാർ,  1300 കോടിയോളം ആസ്തി പടുത്തുയർത്തിയ രാഘവാ കൺസ്ട്രക്ഷൻസിന്റെ ഹർഷ റെഡ്ഡി, റെയ്സൺ സോളാറിന്റെ ഫൗണ്ടർ 4000 കോടി ആസ്തിയിലേക്കുയർന്ന ഹർദിക് കോത്തിയ, 14,000 കോടിയുടെ നെറ്റ് വർത്ത് ആസ്വദിക്കുന്ന ഓയോ റൂം സ്ഥാപകൻ റിതേഷ് അഗർവാൾ..അങ്ങനെ ഇൻഡ്യൻ യംഗ് ബില്യണേഴ്സ്..ഇവരാരും ഒരു സുപ്രഭാതത്തിൽ ലോട്ടറി അടിച്ച് കോടീശ്വരന്മാരായവരല്ല! മാർക്കറ്റ് പഠിച്ച്, ഓപ്പർച്യൂണിറ്റി അറിഞ്ഞ്, ആദ്യം തെറ്റിയും പിന്നെ തിരുത്തിയും മുന്നോട്ട് നടന്ന്.. പ്രോഫിറ്റ് ഉറപ്പിച്ച്, ലക്ഷക്കണക്കിന് കസ്റ്റമേഴ്സിലേക്കെത്താൻ പറ്റും വിധം പ്രോഡക്റ്റിനെ പുനർനിർമ്മിച്ച്, ടെക്നോളജിയുടെ സഹായത്തോളെ രാജ്യമാകെ പടർന്ന്.. നിക്ഷേപകരെ സ്വന്തം ടേബിളിന് മുന്നിലെത്തിച്ചവരാണ് ഇവരൊക്കെ.. നമ്മളെപ്പോലെയുള്ള മനുഷ്യർ തന്നെ, പക്ഷെ പലർക്കുമില്ലാത്ത രണ്ടുകാര്യം ഇവർക്കെല്ലാമുണ്ട്. ബിസിനസ്സ് ഇന്റലിജൻസ് പിന്നെ ബില്യണയർ മൈൻഡ് സെറ്റും!

നിഖിൽ കാമത്തും  സഹോദരൻ നിതിൻ കാമത്തും 2010-ൽ സെരോദ തുടങ്ങുമ്പോൾ അവർ ആദ്യം നിക്ഷേപകരെ തേടിയല്ല പോയത്. സ്വന്തം കയ്യിലെ കാശിട്ട് മൊബൈൽ ഫസ്റ്റ് ഇന്റർഫെയിസിൽ, ഇന്റർനെറ്റിന്റെ സാധ്യത ആവോളം ഉപയോഗിച്ചു. കോലാഹലങ്ങൾ കാണിക്കാതെ ക്സ്റ്റമേഴ്സിനെ കംഫർട്ടാക്കാൻ ശ്രമിച്ചു. പോഷ് കാണിക്കാതെ, പകരം പ്രോഫിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചു.. ലക്ഷ്യത്തിലെത്തും വരെ ചെറിയ ലാഭം മാത്രം എടുത്ത് ലക്ഷക്കണക്കിന് ലോയൽ കസ്റ്റമേഴ്സിനെ ഉണ്ടാക്കി. ബിരുദമോ ബിദുാനന്തര ബിരുദമോ അല്ല യഥാർത്ഥ യോഗ്യത, ബിസിനസ്സിന് വേണ്ടത് ബൗണ്ടറികളില്ലാത്ത ബുദ്ധിയും ബില്ല്യണയറിൽ കുറയാത്ത ലക്ഷ്യവും ആണന്ന് ഉറപ്പിച്ചുപറയും നിഖിൽ കാമത്തും ഒലയുടെ ഭാവിഷ് അഗർവാളും.. അവർ വലിയ പ്രശ്നങ്ങൾക്ക് സിംപിൾ ആപ്പുകൾ ഉണ്ടാക്കി ലക്ഷക്കണക്കിന് കസ്റ്റമേഴ്സിന് ഇട്ടുകൊടുത്തു. ഫലമെന്താണെന്നോ കേവലം നാൽപത് തികയും മുമ്പ് ഇവരൊക്കെ സഹസ്ര കോടീശ്വരന്മാരായി. സെൽഫ് മെയ്ഡായ ഇന്ത്യൻ കോടിപതികളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നു. ഹുറൂൺ ഇന്ത്യ റാങ്കിംഗ് പ്രകാരം ഈ വർഷത്തെ ബില്യണഴേസ് ലിസ്റ്റിൽ 66% സ്വയം വളർന്ന് കോടീശ്വരന്മാരായവർ ആണ്. അതിൽ 74%-വും അവനവന്റെ കഴിവുകൊണ്ട് മാത്രം കോടികളുടെ ആസ്തി കെട്ടിപ്പൊക്കിയവരുമാണ്.

ഏത് പ്രൊ‍ഡക്റ്റും കസ്റ്റമേഴ്സിലെക്കെത്തിക്കാൻ സർക്കാർ പിന്തുണയോടെ വികസിപ്പിച്ച ഓപ്പൺ സോഴ്‌സ് നെറ്റ്‌വർക്കായ- ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) ഇന്ന ഉണ്ട്! ഇതിനെക്കുറിച്ച് എത്രപേർക്ക് അറിയാം? വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലൂടെ വാങ്ങുന്നവരെയും വിൽക്കുന്നവരെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് ഇ-കൊമേഴ്‌സിനെ ഏവർക്കും പ്രാപ്യമാക്കുന്ന ONDC. ഏത് വിദൂര ഗ്രാമത്തിൽ നിന്നുപോലും പണം സ്വീകരിക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോകത്തെ കണക്റ്റ് ചെയ്ത UPI! നിങ്ങൾ വിചാരിക്കുന്ന പോലയല്ല, ടെക്നോളജി വാഴും കാലത്ത് വൻസംരംഭക അവസരങ്ങളാണ് വളർന്നുവരുന്നത്. ഒരു ചെറിയ ഗ്രോസറി കടയുടെ കാര്യം എടുക്കൂ. അവിടെ പർച്ചേസ് ചെയ്ത സാധനങ്ങളുടെ ഇൻവോയ്സ് ഓട്ടോമാറ്റിക് ആയി ചെയ്യുന്ന ഒരു സിസ്റ്റം, അവിടുത്തെ സ്റ്റോക്കിന്റെ റിയൽടൈം സ്റ്റാറ്റസ് ഷോപ്പിന്റെ ഉടമയ്ക്ക് ഫീഡ് ചെയ്യുന്ന സിസ്റ്റം.. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംരംഭക സാധ്യതകളുണ്ട്. ഏത് ആശയത്തിനും മാർക്കറ്റ് ഇന്ത്യ മുഴുവനാണെന്ന് ഓർക്കുക, കസ്റ്റമേഴ്സ് ആകട്ടെ, ഡിജിറ്റലി കണക്റ്റഡായ 100 കോടി ഇന്ത്യക്കാരും!

 വീട്ടിലെ സാധനങ്ങൾ തീർന്നാൽ പെട്ടെന്ന് ഒരാവശ്യത്തിന് എന്ത് ചെയ്യും എന്ന പ്രോബ്ളമാണ് ഇൻസ്റ്റന്റ് ഗ്രോസറി ആപ്പായ സെപ്റ്റോ പരിഹരിച്ചത്. പരിചയമില്ലാത്ത നഗരത്തിൽ ചെന്നാൽ സെയ്ഫായി അഫോർഡബിളായി എങ്ങനെ റൂം കണ്ടെത്തും എന്ന ആശങ്കയാണ് ഓയോ റൂം പരിഹരിച്ചത്. നല്ല ക്വാളിഫിക്കേഷനുള്ള ജോലിക്കാരെ തെരഞ്ഞ് മടുത്തവരുടെ വേദനയാണ് മലയാളികളുടെ സാപ്പിഹയർ എന്ന എച്ച് ആർ ആപ്പ് പരിഹരിച്ചത്. ആഹാരത്തിനായി കിലോമീറ്ററുകളോളം ഹോട്ടൽ തെരഞ്ഞ് മടുക്കുന്ന പ്രശ്നമാണ് സൊമാറ്റോ പരിഹരിച്ചത്. ആരുടേയോ കമ്പനിയിൽ ആപ്ളിക്കേഷനയക്കാനല്ല, ആറ്റിറ്റ്യൂടോടെ വളരാൻ കുട്ടികളെ പ്രേരിപ്പിക്കൂ. അവർക്ക് തുടങ്ങാനും പരാജയപ്പെടാനും അവസരം കൊടുക്കൂ.. എല്ലാവരേയും അങ്ങ് സംരംഭകരാക്കി കളയാം എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം.. പഠിച്ച് ജോലി കിട്ടുക എന്ന ലക്ഷ്യം മാത്രമല്ല ജീവിത്തിൽ എന്ന് അവരെ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി മാത്രം! തൊഴിൽ സ്ഥാപനത്തിലെ ഒരു കസേരയുടെ സ്പേസിനപ്പുറം വിശാലമായ സാമ്രാജ്യം സൃഷ്ടിക്കാം എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി മാത്രം! പരാജയപ്പെടുമെന്ന പേടി കൊണ്ട് ജീവിതത്തെ മാസശമ്പളത്തിന്റെ അതിരിൽ കെട്ടിയിടേണ്ടതല്ല എന്ന് ബോധ്യപ്പെടുത്താൻ മാത്രം! 

India’s digital revolution, with nearly 1 billion internet users, has opened an enormous market for startups to reach millions of consumers directly. Entrepreneurs are solving everyday problems with simple, technology-driven solutions, scaling rapidly without relying on formal funding or advanced degrees. Self-made success comes from understanding the market, identifying pain points, and iterating products to reach customers efficiently. Government-backed platforms like ONDC and UPI further enable any business to connect digitally with users nationwide, showing that with innovation, persistence, and accessible digital infrastructure, small ideas can grow into large-scale solutions and new generations of self-made billionaires.

banner business Channel I Am channeliam digital market Digital payments e-commerce entrepreneurs India Indian market innovation MOST VIEWED Ola ondc Oyo self-made billionaires Septo Somato startup startups technology UPI Zerodha
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

നേട്ടങ്ങളുടെ ഒന്നാം പിറന്നാളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം‍

3 December 2025

ഇസ്രായേൽ കമ്പനിയുമായി റീഫ്യൂവലർ കരാർ

3 December 2025

ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിന്നും

3 December 2025

തലസ്ഥാനത്തെ തീരങ്ങൾ ഇന്ത്യൻ നേവിയുടെ പിടിയിൽ

3 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
SHEPOWER 2025
Recent Posts
  • നേട്ടങ്ങളുടെ ഒന്നാം പിറന്നാളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം‍
  • ഇസ്രായേൽ കമ്പനിയുമായി റീഫ്യൂവലർ കരാർ
  • ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിന്നും
  • തലസ്ഥാനത്തെ തീരങ്ങൾ ഇന്ത്യൻ നേവിയുടെ പിടിയിൽ
  • യുഎഇ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് മന്ത്രി പീയുഷ് ഗോയൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നേട്ടങ്ങളുടെ ഒന്നാം പിറന്നാളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം‍
  • ഇസ്രായേൽ കമ്പനിയുമായി റീഫ്യൂവലർ കരാർ
  • ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിന്നും
  • തലസ്ഥാനത്തെ തീരങ്ങൾ ഇന്ത്യൻ നേവിയുടെ പിടിയിൽ
  • യുഎഇ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് മന്ത്രി പീയുഷ് ഗോയൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2025 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil