യുപിഐ പേയ്‌മെൻറുകൾ ഇനി ജപ്പാനിലും. ഇതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇൻറർനാഷണൽ പേയ്‌മെൻറ്‌സ് ലിമിറ്റഡ് (NIPL), ജാപ്പനീസ് ഐടി-ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെൻറുകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കം.

Japan to get UPI soon


ജപ്പാനിലെ എൻ‌ടി‌ടി ഡാറ്റയുടെ പരിധിയിൽ വരുന്ന വ്യാപാര സ്ഥലങ്ങളിൽ യു‌പി‌ഐ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌ത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെൻറ് നടത്താനാകും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെൻറ് അനുഭവം ലളിതമാക്കുന്ന കരാർ  തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിടുന്നതാണ്. ജാപ്പനീസ് വിപണിയിൽ യുപിഐ സ്വീകാര്യതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായും നീക്കം വിലയിരുത്തപ്പെടുന്നു. ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ജപ്പാനിലെ കടകളിലോ റസ്റ്ററൻറിലോ ക്യുആർ കോഡ് സ്‍കാൻ ചെയ്യാനും യുപിഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനും സാധിക്കും. 

indian tourists can now use upi to pay at stores and restaurants in japan. nipl and ntt data japan sign mou to simplify cross-border digital payments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version