ഡീപ്ഫേക്ക്, എഐ-ജനറേറ്റഡ് ഉള്ളടക്കം തുടങ്ങിയവ ഐടി നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാനുള്ള പുതിയ നിയമങ്ങൾക്കായുള്ള ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത് സൈബർ സുരക്ഷാ-സാങ്കേതിക വിദഗ്ധർ. ഡിജിറ്റൽ ഉള്ളടക്കത്തിൽ ആധികാരികത ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തൽ.

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സർക്കാരുകൾക്കോ ദോഷം വരുത്തുന്ന ഏതെങ്കിലും എഐ നിർമിത വ്യാജ ഉള്ളടക്കം അപ്ലോഡ് ചെയ്യുകയാണെങ്കിൽ, അത് വെളിപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളോട് ആവശ്യപ്പെടണമെന്ന് മന്ത്രാലയത്തിന്റെ നിർദിഷ്ട നിയമങ്ങൾ അനുശാസിക്കുന്നു. മാറ്റങ്ങൾ ഡിജിറ്റൽ നിയമനിർമാണത്തിലെ ചരിത്രപരമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നതായും ഡീപ്ഫേക്കുകളുടെയും സിന്തറ്റിക് ഉള്ളടക്കത്തിന്റെയും സങ്കീർണ ഭീഷണികൾ നേരിടാൻ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
india’s it ministry proposes new it rules to mandate disclosure for ai-generated content, a major step toward ensuring digital media authenticity and tackling deepfakes.
