2025 നവംബർ 1 മുതൽ സർക്കാർ ലളിതമായ ചരക്ക് സേവന നികുതി (GST) റജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ അപേക്ഷകർക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഓട്ടോമാറ്റിക് അംഗീകാരങ്ങൾ നൽകുമെന്നും അവർ പറഞ്ഞു. ജിഎസ്ടി കൗൺസിൽ നേരത്തെ അംഗീകരിച്ച ജിഎസ്ടി 2.0 പരിഷ്കാര പാക്കേജിന്റെ ഭാഗമായ നടപടി, റജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കാനും മനുഷ്യ ഇടപെടൽ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

പുതിയ ചട്ടക്കൂടിന് കീഴിൽ റിസ്ക്, ഡാറ്റ വിശകലനം എന്നിവ അടിസ്ഥാനമാക്കി സിസ്റ്റം തിരിച്ചറിയുന്ന അപേക്ഷകർ, ഔട്ട്പുട്ട് നികുതി ബാധ്യത പ്രതിമാസം ~2.5 ലക്ഷം കവിയുന്നില്ലെന്ന് സ്വയം വിലയിരുത്തുന്നവർ എന്നിങ്ങനെയുള്ളവർക്ക് ഓട്ടോമാറ്റിക് റജിസ്ട്രേഷൻ ലഭ്യമാകും. പുതിയ അപേക്ഷകരിൽ ഏകദേശം 96 ശതമാനം പേർക്കും ഈ ലളിതമായ അപ്രൂവൽ റൂട്ടിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ശ്രദ്ധ ഇപ്പോൾ നയരൂപീകരണത്തിൽ നിന്ന് ഫീൽഡ് ലെവൽ നിർവഹണത്തിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടിയ നിർമല സീതാരാമൻ പരിഷ്കാരങ്ങൾ സംഘർഷമില്ലാതെ നടപ്പിലാക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കി. സിസ്റ്റം വിവേചനത്തിലൂടെയല്ല, രൂപകൽപനയിലൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കേന്ദ്ര, സംസ്ഥാന ജിഎസ്ടി രൂപീകരണങ്ങളോട് ആവശ്യപ്പെട്ടു.
From Nov 1, India will roll out a simplified GST registration system with auto-approvals in 3 days, benefiting 96% of new applicants under GST 2.0.
