എൺപതാം വയസ്സിൽ എംബിഎ നേടി അത്ഭുതമാകുകയാണ് ഉഷാ റേ (Usha Ray). പൂനെയിലെ ഡോ. ഡി.വൈ. പാട്ടീൽ വിദ്യാപീഠ് സെന്റർ ഫോർ ഓൺലൈൻ ലേണിംഗിൽ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റിൽ നിന്നാണ് ഉഷ എംബിഎ പൂർത്തിയാക്കിയിരിക്കുന്നത്.

77 വയസ്സിൽ എംബിഎ പഠനത്തിനു ചേർന്ന ഉഷ 80 വയസ്സ് തികഞ്ഞതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അവസാന സെമസ്റ്റർ പരീക്ഷ എഴുതിയത്. തുടക്കത്തിൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നതായും കോഴ്സ് പൂർത്തിയാക്കിയപ്പോൾ ലോകത്തിന്റെ നെറുകയിലാണെന്ന് തോന്നിയതായും അവർ പറഞ്ഞു.
സ്കൂൾ അധ്യാപികയായിരുന്ന ഉഷയ്ക്ക് സുവോളജിയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. സ്കൂളിൽ ബയോളജി അധ്യാപികയായിരുന്നു ഉഷയ്ക്ക് തുടക്കത്തിൽ എംബിഎയിലെ സ്ഥിതിവിവരക്കണക്കുകൾ ചെറിയ വെല്ലുവിളിയായിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്താണ് എംബിഎ നേട്ടം. കാൻസർ അതിജീവിത കൂടിയായ ഉഷ നിലവിൽ ലഖ്നൗ ലവ് ശുഭ് ഹോസ്പിറ്റൽ സിഇഒ കൂടിയാണ്
meet usha ray, india’s senior most mba graduate at 80. the cancer survivor and ceo of a lucknow hospital completed her mba from pune’s dr. d.y. patil vidyapeeth.
