ആസിയാൻ ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആസിയാൻ ഉച്ചകോടിയുടെ വിജയത്തിൽ ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വാലാലംപൂരിലെത്തിയ ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഉച്ചകോടിക്കിടെ ജയശങ്കർ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണുമായി കൂടിക്കാഴ്ച നടത്തി. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, പ്രതിരോധം, കപ്പൽ നിർമാണ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിംഗപ്പൂർ സഹമന്ത്രി വിവിയൻ ബാലകൃഷ്ണനുമായി ആഗോള, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ജയശങ്കർ ചർച്ച ചെയ്യുയ്തു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയിൽ വിഷയമായി. ഇതിനുപുറമേ തായ്ലാൻഡ് വിദേശകാര്യ മന്ത്രി സിഹാസക് ഫുവാങ്കെറ്റ്കിയോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
At the ASEAN Summit in Malaysia, EAM S. Jaishankar met PM Anwar Ibrahim and counterparts from Korea, Singapore, and Thailand .
