തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

Thiruvananthapuram Airport Winter Schedule 2025

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും. രാജ്യാന്തര സർവീസുകൾ 300 പ്രതിവാര എടിഎമ്മുകളിൽ നിന്ന് 326 ആയി കൂടും. ഏകദേശം 9% വർധനയാണിത്. അതേസമയം ആഭ്യന്തര സർവീസുകൾ പ്രതിവാര എടിഎമ്മുകൾ 300ൽ നിന്ന് 406 ആയി ഉയരും. 35% വർധനയാണ് ആഭ്യന്തര സർവീസിൽ ഉണ്ടാകുക.

പ്രതിവാര സർവീസുകൾ:
•അബുദാബി – 66
•ഷാർജ – 56
•ദമ്മാം – 28
•കുവൈത്ത് – 24
•മാലെ– 24
•ദുബായ് – 22
•മസ്കത്ത് – 22
•ക്വലാലംപൂർ – 22
•ദോഹ – 20
•സിംഗപ്പൂർ – 14
•ബഹ്‌റൈൻ – 10
•കൊളംബോ – 08
•റിയാദ് – 06
•ഹാനിമാധൂ – 04

ആഭ്യന്തര സർവീസുകൾ:

•ബെംഗളൂരു – 92
•ഡൽഹി – 84
•മുംബൈ – 70
•ചെന്നൈ – 42
•ഹൈദരാബാദ് – 28
•നവി മുംബൈ – 28
•കൊച്ചി – 26
•ട്രിച്ചി – 12
•കണ്ണൂർ – 10
•പൂണെ – 08
•മംഗളൂരു – 06

Thiruvananthapuram Airport to see a 22% rise in flights under the 2025–26 winter schedule, with expanded routes to Dammam, Riyadh, Navi Mumbai, and more.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version