ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് യൂണിറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) ഉടൻ യാഥാർഥ്യമാകും. ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് (APSEZ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (BPCL) പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു.

പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. വാണിജ്യ സംരംഭം എന്നതിലുപരി കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണിത്.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടണ്ടനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി. ബിപിസിഎൽ ഫിനാൻസ് ഡയറക്ടർ ജി.ആർ. വത്സ, മാർക്കറ്റിംഗ് ഡയറക്ടർ ശുഭാങ്കർ സെൻ, ബിപിസിഎൽ ഐ ആൻഡ് സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവി പിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
adani ports and bpcl collaborate to set up india’s first ship to ship lng bunkering unit at vizhinjam port, a major step towards net zero emissions.
