ഗിഗ് വർക്കർമാർക്കും, ഐ ടി ഫ്രീലാൻസർമാർക്കുമൊക്കെ ഇടമൊരുക്കി കൊച്ചി ഇൻഫോപാർക്ക്. ഇൻഫോപാർക്കിൻ്റെ ഏറ്റവും പുതിയ ഐടി സ്പേസ് പദ്ധതിയായ ഐ-ബൈ ഇൻഫോപാർക്കിൻ്റെ പ്രവർത്തനോദ്ഘാടനം  എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിച്ചു.

infopark launches 'i-by-infopark'


48,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 600ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐ ബൈ ഇൻഫോപാർക്ക് സ്പേസിലേക്ക് ഐടി കമ്പനികൾക്ക് പുറമെ ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കോവർക്കിങ്ങ് സ്പേസ് എന്ന നിലയിലും കേരളത്തിലെ ടാലൻ്റ് പൂളിന് ഏറെ സഹായകമായിരിക്കും ഐ ബൈ ഇൻഫോപാർക്ക്.

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലെ  ഈ കോ-വർക്കിങ്ങ് സ്പേസിൽ പ്രമുഖ കമ്പനിയായ സോഹോ കോർപ്പറേഷൻ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ യൂണിറ്റിന്റെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.   ഇതിന് മുന്നെ കൊല്ലം ജില്ലയിൽ ഗവേഷണം ഉൾപ്പെടെ നടത്തുന്ന മിനി ക്യാമ്പസ് നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങളോടെ കമ്പനി ആരംഭിച്ചിരുന്നു.  സോഹോയ്ക്ക് പുറമെ കൂടുതൽ കമ്പനികൾ വളരെപ്പെട്ടെന്നുതന്നെ ഇവിടെ പ്രവർത്തനം ആരംഭിക്കും.


അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ സംവിധാനത്തിൽ 582 സീറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, 100% പവർ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രൊഫഷണൽ റിസപ്ഷൻ, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകൾ തുടങ്ങിയ വിപുലമായ സേവനങ്ങളും  ഒരുക്കിയിട്ടുണ്ട്. 

infopark launched ‘i-by-infopark’ at ernakulam south metro station (48k sq ft), targeting freelancers, gig workers, and gccs. soho corporation opened its 2nd kerala unit here.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version