ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ ( Amway ) ഇന്ത്യയിൽ 100 കോടി രൂപ നിക്ഷേപിക്കും. വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഫിസിക്കൽ സ്റ്റോർ ശൃംഖല വ്യാപിപ്പിക്കാനുമാണ് യുഎസ് ആസ്ഥാനമായുള്ള കമ്പനിയുടെ നീക്കം.

അടുത്ത മൂന്നു മുതൽ അഞ്ചു വർഷങ്ങൾക്കുള്ളിൽ ആണ് ഇന്ത്യയിൽ 100 കോടി നിക്ഷേപിക്കുക.നേരിട്ടുള്ള വിൽപ്പന പങ്കാളികളിലൂടെ വിതരണ ശേഷി ശക്തിപ്പെടുത്താനും തങ്ങളുടെ ഫിസിക്കൽ സ്റ്റോർ ശൃംഖല വികസിപ്പിക്കാനുമാണ് ഈ നിക്ഷേപമെന്ന് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ മൈക്കിൾ നെൽസൺ അറിയിച്ചു.
യുഎസ് ആസ്ഥാനമായുള്ള ഈ കമ്പനിയുടെ മൂന്ന് ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിൽ (Global Manufacturing Hubs) ഒന്നാണ് ഇന്ത്യ. ഭാവി വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന പ്രധാന വിപണികളിൽ ഒന്നായിരിക്കും ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രാദേശിക ഉൽപ്പാദന കേന്ദ്രം താരിഫ് സംബന്ധമായ വെല്ലുവിളികളുടെ ആഘാതം ലഘൂകരിക്കാൻ കമ്പനിയെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആംവേയെ സംബന്ധിച്ചിടത്തോളം, ഇന്ത്യ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഞങ്ങൾ സുപ്രധാന നിക്ഷേപങ്ങൾ തുടരുന്നു. മൂല്യങ്ങളും സംസ്കാരവും ശക്തിപ്പെടുത്തുക, കസ്റ്റമേഴ്സിന്റെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രൊഡക്ട് നവീകരണം ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലൂടെ വിതരണ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക തുടങ്ങിയവയാണ് ഈ നിക്ഷേപത്തിലെ പ്രധാന ലക്ഷ്യങ്ങളെന്ന് നെൽസൺ പറഞ്ഞു
direct selling giant amway announces rs 100 crore investment in india over 3-5 years to strengthen distribution and expand its physical store network.
