ടാറ്റാ മെമ്മോറിയൽ സെന്ററുമായി (TMC) ചേർന്ന് മഹാരാഷ്ട്രയിലെ നവി മുംബൈയിൽ പുതിയ കാൻസർ സെന്റർ സ്ഥാപിക്കാൻ ഐസിഐസിഐ ബാങ്ക് (ICICI Bank). ടാറ്റാ മെമ്മോറിയൽ സെന്ററിന്റെ അഡ്വാൻസ്ഡ് സെന്ററിലാണ് ഐസിഐസിഐ ബാങ്കിന്റെ 625 കോടി രൂപയുടെ സിഎസ്ആർ സംഭാവനയുടെ പിന്തുണയോടെ കാൻസർ സെന്റർ നിർമിക്കുക.

രാജ്യത്തെ ഏറ്റവും വലിയ റേഡിയേഷൻ തെറാപ്പി കേന്ദ്രം, ഏറ്റവും പുതിയ കാൻസർ ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവ കാൻസർ സെന്ററിലുണ്ടാകും. ടാറ്റാ മെമ്മോറിയൽ സെന്ററിനായി 1800 കോടി രൂപയുടെ പദ്ധതികൾ ലഭ്യമാക്കുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയും.
നവി മുംബൈയ്ക്ക് പുറമെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലും കാൻസർ സെന്ററിന് പദ്ധതികളുണ്ട്. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷൻ (ICICI Foundation) വഴി എല്ലാവരിലേക്കും വികസനം എത്തിക്കാനുള്ള നീക്കങ്ങൾ തുടരുമെന്ന് ചെയർമാൻ പ്രദീപ് കുമാർ സിൻഹ പറഞ്ഞു. ആരോഗ്യ സേവനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ വികസന പദ്ധതികൾ എന്നീ മേഖലകളിലായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
icici bank contributes rs 625 crore csr funds to tata memorial centre (tmc) for a new cancer care block in navi mumbai with advanced radiation facilities.
