ലോകത്തിലെ ഏറ്റവും മോശം എയർ ക്വാളിറ്റി ഇൻഡക്സ് (AQI) റാങ്കിംഗിൽ ആദ്യ 40 സ്ഥാനങ്ങളിലും ഇന്ത്യൻ നഗരങ്ങൾ.എന്നാൽ അദ്ഭുതമെന്ന് പറയട്ടെ- ഡൽഹി ആദ്യ പത്തിൽ ഇല്ല.
ഇന്ത്യയിലെ വടക്കൻ നഗരങ്ങളിൽ താപനില വീണ്ടും കുറയുമ്പോൾ, മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലെയും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) മോശമാവുകയാണ്. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ആദ്യത്തെ 40 സ്ഥാനങ്ങളും കഴിഞ്ഞയാഴ്ച ഇന്ത്യൻ നഗരങ്ങളാണ് കൈയടക്കിയത്. ഈ പട്ടികയിൽ ഡൽഹി ആദ്യ 10-ൽ പോലും ഇടം നേടിയിട്ടില്ല.

aqi.in റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ നഗരത്തിലാണ്. ഇവിടെ രാവിലെ 8.30-ന് AQI 830 ആയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മോശം AQI രേഖപ്പെടുത്തിയത് ഹരിയാനയിലെ സിവാനി നഗരത്തിലാണ്, 676.
aqi.in പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, വ്യാഴാഴ്ച രാവിലെ ഡൽഹി 13-ാം സ്ഥാനത്തായിരുന്നു. 433 ആയിരുന്നു ഇവിടുത്തെ AQI, ഇത് ‘അതീവ ഗുരുതരം’ (Severe) വിഭാഗത്തിൽപ്പെടുന്നു.
ഡൽഹിയിൽ കൃത്രിമ മഴ പരീക്ഷണം നടത്തി രണ്ട് ദിവസത്തിന് ശേഷവും ദേശീയ തലസ്ഥാനത്തെ AQI 400-ൽ കൂടുതലായി ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിൽ തുടർന്നു.
തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യാതെ, മലിനീകരണം താൽക്കാലികമായി കുറയ്ക്കാൻ മാത്രമേ ക്ലൗഡ് സീഡിംഗ് ട്രയലിന് കഴിയൂ എന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഡൽഹി സർക്കാരിന്റെ ഈ നടപടിയെ അവർ ഒരു ഹ്രസ്വകാല പരിഹാരമായിട്ടാണ് കാണുന്നത്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, പഞ്ചാബിലെ അബോഹർ, ഹരിയാനയിലെ സിവാനി, ഹിസാർ, ചാർഖി ദാദ്രി, സസ്രോളി , ഭിവാനി ,റോഹ്തക് , രാജസ്ഥാനിലെ ചുരു, യുപിയിലെ നംഗ്ലി ബഹ്രാംപൂർ എന്നീ നഗരങ്ങളാണ് ഏറ്റവും മോശം AQI രേഖപ്പെടുത്തിയ ആദ്യ 10 നഗരങ്ങൾ:
AQI കൂടുന്നുവെന്നാൽ, ശ്വാസമെടുക്കുന്നത് കൂടുതൽ അനാരോഗ്യകരമെന്നാണ് കണക്കാക്കുന്നത്.
indian cities top global worst aqi rankings as pollution worsens across northern india despite measures like cloud seeding.
