സ്ക്രാംജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിലെ പുരോഗതി ഇന്ത്യയെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസനത്തിലേക്ക് നയിക്കുന്നു. “പ്രോജക്റ്റ് വിഷ്ണു” എന്നറിയപ്പെടുന്ന ഈ മിസൈലിന് മാക് 8 — മണിക്കൂറിൽ ഏകദേശം 10,000 കിലോമീറ്റർ — വേഗതയിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

സ്ക്രാംജെറ്റ് എഞ്ചിൻ വികസനപ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുന്നതിനാൽ, ഇന്ത്യ തങ്ങളുടെ ആയുധപ്പുരയിൽ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉൾപ്പെടുത്താനുള്ള പ്രാരംഭ ഘട്ടങ്ങൾ പൂർത്തിയാക്കി. എഞ്ചിനിൽ ‘നല്ല പുരോഗതി’ ഉണ്ടെന്നും, പ്രാരംഭ പതിപ്പ് മാക് 8 വേഗതയിലേക്കെത്തുമെന്നുമാണ് പ്രതിരോധ വൃത്തങ്ങളുടെ സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സുരക്ഷാ കാര്യ കാബിനറ്റ് കമ്മിറ്റിയ്ക്കാണ് ഇപ്പോൾ പ്രോജക്റ്റ് വിഷ്ണുവിന്റെ അടുത്ത ഘട്ടം പരിഗണനയിൽ. എന്നിരുന്നാലും, വികസനത്തിന്റെ നിർണായക ഘട്ടങ്ങളിൽ താപഉൽപാദനത്തെ ചെറുക്കൽ പോലുള്ള വെല്ലുവിളികൾ നേരിടുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) അറിയിച്ചു.
താപ സംരക്ഷണത്തിനായി മിസൈലിന്റെ ടൈറ്റാനിയം ബോഡിയിൽ സിലിക്ക ടൈൽ കവചം ഉറപ്പാക്കുന്ന പദ്ധതിയും ഡ്രാഗ് ലെവലുകൾ പരിശോധിക്കുന്ന നടപടികളും നടന്നു കൊണ്ടിരിക്കുന്നു.
പ്രാരംഭ പതിപ്പിന് മാക് 8 വേഗത ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, പിന്നീട് പുറത്തിറങ്ങുന്ന പതിപ്പുകൾ മാക് 10 വരെ എത്താനാണ് സാധ്യത. വളരെ കുറച്ച് രാജ്യങ്ങൾക്കേ ഇത്ര പുരോഗതിയുള്ള ഹൈപ്പർസോണിക് ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ
India achieves major progress in Hypersonic Cruise Missile development under ‘Project Vishnu,’ aiming for Mach 8 speed (10,000 kmph) using advanced Scramjet technology