പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഇസ്രായേലും. സൈനിക പരിശീലനം, പ്രതിരോധ-വ്യാവസായിക സഹകരണം എന്നിവയ്ക്കു പുറമേ ശാസ്ത്ര സാങ്കേതിക വിദ്യ, ഗവേഷണ വികസനം, നവീകരണം, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു.

India Israel Defence Pact

പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിന്റെ സൂചനയാണ് ധാരണാപത്രം. ഇരുരാജ്യങ്ങളുടേയും തന്ത്രപരമായ പങ്കാളിത്തത്തിന് അടിവരയിടുന്ന ധാരണാപത്രം, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഇസ്രായേൽ പ്രതിനിധി മേജർ ജനറൽ അമീർ ബറാമും ടെൽ അവീവിൽ നടന്ന സംയുക്ത വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഒപ്പുവെച്ചത്.

പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ഏകീകൃത കാഴ്ചപ്പാട് ധാരണാപത്രത്തിലൂടെ ലഭിക്കുമെന്നും ഇത് നൂതന സാങ്കേതികവിദ്യ പങ്കിടുന്നത് സാധ്യമാക്കുകയും സഹ-വികസനവും സഹ-ഉത്പാദനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

India and Israel signed a strategic Memorandum of Understanding (MoU) in Tel Aviv to deepen defence cooperation, including military training, co-production, AI, and cybersecurity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version