എസ്എസ്കെ ഫണ്ടിൻറെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഉടനടി രണ്ടും മൂന്നും ഗഡുക്കൾ പിന്നാലെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനു പിന്നാലെയാണ് കേരളത്തിന് എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചിരിക്കുന്നത്.

കരാറിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു ഇതുസംബന്ധിച്ച് കത്ത് അയച്ചിരുന്നില്ല. ത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണെന്നാണ് വിലയിരുത്തൽ. അതേസമയം പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്.
സർവ ശിക്ഷാ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.
| Kerala has received ₹92.41 crore, the first installment of the SSK fund, following the signing of the PM-SHRI scheme agreement, amidst ongoing debates about the scheme’s withdrawal. |