സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്കായി സ്റ്റാർലിങ്കുമായി ഔദ്യോഗികമായി പങ്കാളിത്തം സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഈ സഹകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വ്യവസായത്തിലെ ഏറ്റവും വലിയ കാൽവെയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ, സ്റ്റാർലിങ്ക് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയറും മഹാരാഷ്ട്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സെക്രട്ടറി വീരേന്ദ്ര സിംഗും ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. സ്റ്റാർലിങ്കുമായി പങ്കാളിത്തമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്നതായി മുഖ്യമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഗഡ്ചിരോളി, നന്ദുർബാർ, വാഷിം, ധാരാശിവ് തുടങ്ങിയ വിദൂരവും പിന്നോക്കവുമായ പ്രദേശങ്ങളിലും ജില്ലകളിലും സർക്കാർ സ്ഥാപനങ്ങൾ, ഗ്രാമീണ സമൂഹങ്ങൾ, നിർണായകമായ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ വിന്യസിക്കുന്നതിനായി സ്റ്റാർലിങ്കുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Maharashtra officially partners with Elon Musk’s Starlink to deploy satellite-based internet in remote districts like Gadchiroli and Nandurbar, marking Starlink’s debut in India

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version