മണിക്കൂറിൽ 180 കിലോമീറ്റർ വേഗത വിജയകരമായി കൈവരിച്ച് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. ഇന്ത്യൻ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) സോണിൽ, സവായ് മധോപൂർ-കോട്ട-നാഗ്ദ സെക്ഷനിൽ നടത്തിയ പരീക്ഷണയോട്ടത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നേട്ടം കൈവരിച്ചത്.

അതിവേഗ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ റെയിൽവേയുടെ വരാനിരിക്കുന്ന സ്ലീപ്പർ വേരിയന്റായ വന്ദേ ഭാരത് എക്സ്പ്രസിന്റെ സന്നദ്ധതയാണ് ഈ പരീക്ഷണയോട്ടം എടുത്തുകാണിക്കുന്നത്. രാജ്യത്തെ റെയിൽ ശൃംഖലയിലുടനീളം വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ ഗതി ശക്തി’യുടെ കീഴിലുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ വിജയകരമായ പരീക്ഷണമെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ പറഞ്ഞു.
ബിഇഎംഎൽ ലിമിറ്റഡ് ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റ് രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. സ്റ്റെയിൻലെസ് സ്റ്റീൽ നിർമാണവും യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിനായി നൂതന ക്രാഷ് യോഗ്യ ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഘാതമുണ്ടായാൽ കൂടുതൽ സംരക്ഷണം നൽകുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത ക്രാഷ് ബഫറുകളും കപ്ലറുകളും രൂപകൽപനയിലുണ്ട്.
The Vande Bharat Sleeper successfully hit 180 km/h during a trial run on the Sawai Madhopur-Kota-Nagda section, marking a key milestone for Indian Railways’ high-speed operations.
