ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ മോഡി നേരിട്ട് അഭിനന്ദിച്ചു.
ടൂർണമെന്റിൽ തുടർച്ചായ മൂന്ന് തോൽവികൾക്കുശേഷമുള്ള ടീമിന്റെ തിരിച്ചുവരവിനെ മോഡി പ്രശംസിച്ചു. 2017ൽ ലോകകപ്പില്ലാതെ തിരിച്ചെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ട കാര്യം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൂടിക്കാഴ്ചയിൽ ഓർമിച്ചു. ടീം അദ്ദേഹത്തിന് പ്രത്യേക ജഴ്‌സി സമ്മാനിച്ചു. മുഴുവൻ ടീമംഗങ്ങളും ഒപ്പിട്ട ‘നമോ 1’ എന്ന പേരുള്ള ജഴ്സിയാണ് നൽകിയത്.

ടീമിനൊപ്പം സപ്പോർട്ട് സ്റ്റാഫും, മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സന്ദർശിച്ചു. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.
Prime Minister Modi met with the victorious Indian Women’s Cricket Team, congratulating them on their World Cup win and praising their comeback. The team gifted him a special ‘NaMo 1’ jersey.
