റെയിൽവേ അവതരിപ്പിക്കുന്ന പുതിയ നാല് വന്ദേഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളം, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പുതിയ വന്ദേഭാരതുകളാണ് സർവീസിന് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വന്ദേ ഭാരത് സർവീസുകളുടെ എണ്ണം 164 ആയി ഉയരും.

PM Modi flags off four Vande Bharat trains

കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരതാണ് പുതിയ വന്ദേഭാരതിൽ പ്രധാനം. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന് ബെംഗളൂരുവിൽ തിരിച്ചെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ വന്ദേ ഭാരത് സർവീസ് നടത്തും. കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണാസി സന്ദർശിച്ച് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പഞ്ചാബിനെ ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഫിറോസ്പൂർ കാന്റ്-ഡൽഹി (Firozpur Cantt – Delhi), ഉത്തർപ്രദേശും മധ്യപ്രദേശും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്ന വാരണാസി-ഖജുരാഹോ (Varanasi – Khajuraho), ഉത്തർപ്രദേശിൽനിന്നും നോർത്ത് വെസ്റ്റ് ഭാഗത്തേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്ന  ലഖ്‌നൗ-സഹാറൻപൂർ (Lucknow – Saharanpur) എന്നിവയാണ് മറ്റ് പുതിയ വന്ദേഭാരതുകൾ.

Prime Minister Narendra Modi flagged off four new Vande Bharat Express trains, including the KSR Bengaluru-Ernakulam service, boosting connectivity across six states.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version