2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും രാഷ്ട്രീയകാരനുമായ വിവേക് രാമസ്വാമിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വിവേകിനെ “യങ്, സ്മാർട്ട് ആൻഡ് സ്ട്രോങ്” എന്നു വിശേഷിപ്പിച്ച് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.

Trump Backs Vivek Ramaswamy for Governor

താൻ ഏറെ സ്നേഹിക്കുകയും മൂന്ന് തവണ വലിയ വിജയം നേടിയതുമായ സംസ്ഥാനമാണ് ഒഹായോ. തനിക്ക് വിവേകിനെ നന്നായി അറിയാമെന്നും അദ്ദേഹം പ്രത്യേകതയുള്ള വ്യക്തിയാണെന്നും ട്രംപ് കുറിച്ചു. വിവേക് ഒരു മഹാനായ ഒഹായോ ഗവർണർ ആയിരിക്കും. അടുത്ത ഗവർണർ എന്ന നിലയിൽ, വിവേക് സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും, നികുതികളും നിയന്ത്രണങ്ങളും കുറയ്ക്കുന്നതിനും, ‘മെയ്ഡ് ഇൻ യുഎസ്എ’യെ പ്രോത്സാഹിപ്പിക്കുന്നതിനും പോരാടും-ട്രംപ് പറഞ്ഞു.

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ് 2026 നവംബറിൽ നടക്കും. ഈ വർഷം മെയ് മാസത്തിൽ, സിൻസിനാറ്റി സ്വദേശിയും ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി സംരംഭത്തിന്റെ മുൻ സഹ-ചെയർമാനുമായ വിവേക് രാമസ്വാമിക്ക് റിപ്പബ്ലിക്കൻ പാർട്ടി ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ അംഗീകാരം നൽകിയിരുന്നു.

Donald Trump has publicly backed Indian-American Vivek Ramaswamy for the 2026 Ohio Governor race, describing the Republican candidate as “young, smart, and strong.”

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version