ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 46ആം വയസ്സിലാണ് ബൊപ്പണ്ണ തിരശീലയിടുന്നത്. രോഹൻ ബൊപ്പണ്ണയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തെയും മിക്സ്ഡ് ഡബിൾസ് പങ്കാളിത്തത്തെയും സ്നേഹപൂർവ്വം അനുസ്മരിക്കുകയാണ് സാനിയ മിർസ.

സാനിയയ്ക്ക് വെറും 14 വയസ്സുള്ളപ്പോഴാണ് ഇരുവരും ചേർന്ന് ആദ്യ മിക്സ്ഡ് കിരീടം നേടിയത്. നാഷണൽസ് നേടിയതു മുതൽ 2023ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നതുവരെ ആ യാത്ര നീണ്ടു. ബൊപ്പണ്ണയെ സൗമ്യനായ ഭീമൻ എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ പ്രായം വരെ കരിയർ കൊണ്ടുപോകാനായ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെയും സാനിയ പ്രശംസിച്ചു.
As Rohan Bopanna retires after a two-decade career at 46, Sania Mirza fondly recalls their long-standing friendship and mixed doubles journey, calling him a ‘gentle giant.’
