കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നാല് ട്രെയിനുകളിൽ ഒന്നായ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം സർവീസാണ്.

ചെയർ കാർ സീറ്റുകൾക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾക്ക് 2,289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28) എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയവും.
മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന് ബെംഗളൂരുവിൽ തിരിച്ചെത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18) കെആർ പുരം (10.23) എന്നിങ്ങനെയാണ് മടക്കയാത്രയിലെ സ്റ്റോപ്പുകളും സമയവും. കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്.
The Ernakulam-Bengaluru Vande Bharat Express fares are ₹1,095 for Chair Car and ₹2,289 for Executive Class. The train connects Kerala, Tamil Nadu, and Karnataka.
The Ernakulam-Bengaluru Vande Bharat Express fares are ₹1,095 for Chair Car and ₹2,289 for Executive Class. The train connects Kerala, Tamil Nadu, and Karnataka.
