ഇന്ത്യയിൽ കുറഞ്ഞ നിരക്കുകളുള്ള വിമാനക്കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ എയർലൈൻസ്. ഫ്ലീറ്റ് വലുപ്പത്തിലും വിപണി വിഹിതത്തിലും രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ കൂടിയാണ് ഇൻഡിഗോ. നാനൂറോളം വിമാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി ഇൻഡിഗോ അയ്യായിരത്തിലധികം പൈലറ്റുമാരെ നിയമിച്ചിട്ടുണ്ട് . ഇൻഡിഗോ പൈലറ്റുമാർക്ക് എത്ര ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നുവെന്നത് പരിശോധിക്കാം.

കുറഞ്ഞ ചിലവും ഹ്രസ്വദൂര യാത്രയും കാരണം, ഇൻഡിഗോ സെക്കൻഡ് ഓഫീസർമാരെ നിയമിക്കുന്നില്ല. അതുകൊണ്ടുതന്നെ എയർലൈനിനായി പറക്കുന്ന എല്ലാ പൈലറ്റുമാരും ഫസ്റ്റ് ഓഫീസർമാരോ ക്യാപ്റ്റൻമാരോ ആണ്. ഇൻഡിഗോയിലെ ഫസ്റ്റ് ഓഫീസർമാർ പൊതുവെ എയർലൈനിന്റെ സ്വന്തം കാഡറ്റ് പ്രോഗ്രാമിൽ നിന്നുള്ള വ്യക്തികളാണ്. ഫസ്റ്റ് ഓഫീസർമാർക്ക് പ്രതിമാസം ₹1.5 ലക്ഷം മുതൽ ₹2.5 ലക്ഷം വരെയാണ് ശമ്പളം. ഓരോ വ്യക്തിയുടെയും എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക.
ഇൻഡിഗോയിലെ ക്യാപ്റ്റൻമാർ വിമാനം പറത്തുന്നതിനും യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സുരക്ഷയ്ക്കും ഉത്തരവാദികളാണ്. നാവിഗേഷൻ പോലുള്ള കാര്യങ്ങളിലും അവർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നു. സാധാരണയായി ക്യാപ്റ്റൻമാർക്ക് ജൂനിയർ സഹപ്രവർത്തകരെയും ഫസ്റ്റ് ഓഫീസർമാരെയും അപേക്ഷിച്ച് നിരവധി വർഷത്തെ പരിചയം കൂടുതലായിരിക്കും. ഇൻഡിഗോയിലെ ക്യാപ്റ്റൻമാർക്ക് പ്രതിമാസം ₹5 ലക്ഷം മുതൽ ₹10 ലക്ഷം വരെയാണ് ശമ്പളം. പൈലറ്റിന്റെ എക്സ്പീരിയൻസിനും സീനിയോറിറ്റിക്കും അനുസരിച്ച് ഇത് മാറാം.
ശമ്പളത്തിന് പുറമേ, ഇൻഡിഗോ പൈലറ്റുമാർക്ക് ബോണസുകൾ, സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
| IndiGo Airlines Captains earn between ₹5 lakh and ₹10 lakh per month, while First Officers earn ₹1.5 lakh to ₹2.5 lakh, depending on experience and seniority. |
