പ്രതിരോധ വ്യവസായ, കപ്പൽ നിർമാണ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഇന്ത്യയും വിയറ്റ്നാമും. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ വിയറ്റ്നാം സന്ദർശന വേളയിൽ ഇതുസംബന്ധിച്ച വിയറ്റ്നാമീസ് പ്രതിനിധികളുമായി ചർച്ച നടന്നു.
പതിനഞ്ചാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ നയ സംഭാഷണത്തോടനുബന്ധിച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഹോംഗ് ഹാ ഷിപ്പ്‌യാർഡ് സന്ദർശിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജിഡിഡിഐ ഡെപ്യൂട്ടി ഡയറക്ടറും ചീഫ് ഓഫ് സ്റ്റാഫും ഹോംഗ് ഹാ ഷിപ്പ്‌യാർഡ് ഡയറക്ടറുമായ മേജർ ജനറൽ ഫാം തൻ ഖീറ്റ് അദ്ദേഹത്തെ സ്വീകരിച്ചു. പ്രതിരോധ വ്യവസായവും കപ്പൽ നിർമാണ സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു. ‘മെയ്ക്ക് ഇൻ ഇന്ത്യ – മേക്ക് ഫോർ ദി വേൾഡ്’ ദർശനത്തിന് കീഴിൽ ഇന്ത്യയുടെ ലോകോത്തര പ്രതിരോധ നിർമാണത്തെ പ്രതിരോധ സെക്രട്ടറി എടുത്തുപറഞ്ഞതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
India and Vietnam held talks to strengthen defence industry and shipbuilding cooperation during the 15th India-Vietnam Defence Policy Dialogue, emphasizing India’s ‘Make in India’ vision.
