2025ലെ ആദ്യ 9 മാസങ്ങളിൽ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 7.5 ശതമാനം വർധിച്ച് 163 മില്യൺ ഡോളറിലെത്തിയതായി ലുലു റീട്ടെയിൽ ഹോൾഡിംഗ്‌സ് അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലടക്കം 50 ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയിടുന്നതായും ലുലു പ്രതിനിധി വ്യക്തമാക്കി.

2025ലെ മൂന്നാം പാദത്തിൽ ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ആകെ 13 സ്റ്റോറുകളും തുറന്നു. 2025 ഒക്ടോബറിൽ മൂന്ന് സ്റ്റോറുകൾ കൂടി തുറന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, യുഎഇ, സൗദി അറേബ്യ, മറ്റ് ജിസിസി വിപണികളിൽ 50 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് പദ്ധതി. അതേസമയം മൂന്നാം പാദത്തിൽ രണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു. യുഎഇയിൽ ഒരു എക്സ്പ്രസ് സ്റ്റോറും സൗദി അറേബ്യയിൽ ഒരു മിനി മാർക്കറ്റുമാണ് അടച്ചത്.

Lulu Retail Holdings announces a 7.5% rise in net profit to $163M and reveals plans to open 50 new outlets across the UAE, Saudi Arabia, and other GCC markets over the next three years.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version