ഇന്ത്യയുടെ പ്രമുഖ സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ, ഊർജ മേഖലയിലെ പ്രമുഖരായ അദാനി ഗ്രൂപ്പ് അസ്സമിൽ ഊർജ്ജമേഖലയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപവുമായെത്തുന്നു. അസ്സമിൽ ഊർജ പദ്ധതികൾക്കായി അദാനി ഗ്രൂപ്പ് ₹63,000 കോടിയാണ് നിക്ഷേപിക്കുന്നത്. ഒരു അത്യാധുനിക തെർമൽ പവർ പ്ലാൻറും ഒരു പമ്പ്ഡ് സ്റ്റോറേജ് സൗകര്യവും ഉൾപ്പെടുന്ന പദ്ധതികളിലായി ഗ്രൂപ്പ് ₹63,000 കോടി നിക്ഷേപിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ പവർ നിർമ്മാതാക്കളായ Adani Power Ltd , അസ്സാമിൽ 3,200 മെഗാവാട്ട് ഗ്രീൻഫീൽഡ് അൾട്രാ സൂപ്പർ ക്രിറ്റിക്കൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ ₹48,000 കോടി നിക്ഷേപിക്കും.
ഇത് കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയായ Adani Green Energy Ltd , 2,700 മെഗാവാട്ട് ശേഷിയുള്ള രണ്ട് പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകൾക്കായി ₹15,000 കോടി നിക്ഷേപിക്കും. 500 MW എനർജി സ്റ്റോറേജ് ശേഷി ഇതിലൂടെ പ്രതീക്ഷിക്കുന്നു. പദ്ധതികളുടെ നിർമാണഘട്ടത്തിൽ ഏകദേശം 30,000 തൊഴിലവസരങ്ങൾ ആണ് മുന്നോട്ട് വെക്കുന്നത്.
വടക്കുകിഴക്കൻ മേഖലയിലെ 50,000 കോടി നിക്ഷേപ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് ഈ നേട്ടമെന്ന് ചെയർമാർ ഗൗതം അദാനി വ്യക്തമാക്കി. അസ്സാമിലെ 3,200 MW തെർമൽ പദ്ധതിയും 2,700 MW പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും ഈ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപം മാത്രമല്ല, ഊർജ സുരക്ഷയും വ്യവസായവളർച്ചയും തൊഴിലും ലക്ഷ്യമിട്ട മഹത്തായ ചുവടുവയ്പ് കൂടിയാണ്. ഇത് അസ്സാമിനെയും മുഴുവൻ ഉത്തരകിഴക്കിനെയും മാറ്റിത്തീർക്കുന്ന ഒരു നാഴികക്കല്ലാകുമെന്ന് അദാനി വ്യക്തമാക്കി.
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്ന ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്ലാന്റായിരിക്കും വരിക. ഗ്രിഡ് സ്ഥിരത മെച്ചപ്പെടുത്താനും, പീക്ക് ഡിമാൻഡ് സമയത്തെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനും പുനരുപയോഗ ഊർജം കൂടുതൽ കാര്യക്ഷമമായി ഉൾപ്പെടുത്താനും പുതിയ പദ്ധതിയിലൂടെ സാധ്യമാകും.
അദാനി പോർട്ട്ഫോളിയോയിലുള്ള Adani Power Ltd ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തെർമൽ പവർ നിർമ്മാതാവാണ് .18,110 MW സ്ഥാപിത ശേഷിയുള്ള 12 തെർമൽ പ്ലാന്റുകൾക്ക് പുറമേ, ഗുജറാത്തിൽ 40 MW സോളാർ പ്ലാന്റുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ കമ്പനികളിലൊന്നുമായ Adani Green Energy Ltd ന്റെ റിന്യൂവബിൾ പോർട്ട്ഫോളിയോ 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു.
ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ്, മെറ്റൽസ്, കൺസ്യൂമർ സെക്ടർ എന്നിവയിലായി ഇന്ത്യയിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന ബിസിനസ് പോർട്ട്ഫോളിയോയാണ് അദാനി ഗ്രൂപ്പിന്റേത്.
Adani Group announces a massive ₹63,000 Crore investment in Assam for a 3,200 MW thermal power plant and pumped storage facilities, creating 30,000 jobs.
