ബീഹാറിൽ അത്യുഗ്രൻ പ്രകടനത്തോടെ എൻഡിഎ അധികാരം നിലനിർത്തുമ്പോൾ മുഴുവൻ കണ്ണുകളും മുഖ്യമന്ത്രി നിതീഷ് കുമാറിലാണ്. ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇപ്പോൾ ഏകദേശം രണ്ട് പതിറ്റാണ്ടായി ഈ പദവി വഹിക്കുന്നു. തിരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയ മേഖലയിലെ അദ്ദേഹത്തിന്റെ ശക്തിയും ബലഹീനതയും എപ്പോഴും ചർച്ചാവിഷയമാണ്. പ്രായവും ഭരണവിരുദ്ധവികാരവും കാരണം ചിലപ്പോൾ തോൽവിപോലും പലരും പ്രവചിച്ചിരുന്നതാണ് നിതീഷിന്. ആർജെഡി നേതാവ് തേജസ്വി യാദവിനേക്കാൾ താരതമ്യേന ജനപ്രീതി കുറവാണെന്ന് സൂചിപ്പിക്കുന്ന നിരവധി അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പിന് മുമ്പ് വന്നിരുന്നു. അവിടെ നിന്ന് എതിരാളികളെ നിഷ്പ്രഭനാക്കി നിതീഷ് ജൈത്രയാത്ര തുടരുകയാണ്.

2005 ൽ ആദ്യമായി അധികാരമേറ്റ നിതീഷ് കുമാർ ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ഇരുപത് വർഷത്തോളം ഈ പദവി വഹിക്കുകയും ചെയ്തു. എം. നിതീഷ് കുമാറിന് 1.64 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. 2024 ഡിസംബർ 31 ന് കാബിനറ്റ് സെക്രട്ടേറിയറ്റ് വകുപ്പിന്റെ വെബ്സൈറ്റിൽ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയതാണിത്.
നിതീഷിന്റെ മൊത്തം മൂവബിൾ അസറ്റ് ഏകദേശം 16,97,741.56 രൂപയാണ്. അദ്ദേഹത്തിന്റെ ഇമ്മൂബവബിൾ സ്വത്തുക്കൾ 1.48 കോടി രൂപയാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിലെ ദ്വാരകയിലെ ഒരു സഹകരണ ഭവന സൊസൈറ്റിയിൽ കുമാറിന് ഒരു റെസിഡൻഷ്യൽ ഫ്ലാറ്റ് ഉണ്ട്. നിതീഷിനെതിരെ അഴിമതി ആരോപണങ്ങളോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണമോ അടുത്തകാലത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല, ബീഹാറിലെ മറ്റ് മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളെയും അപേക്ഷിച്ച് സ്വത്ത് കുറവാണ് നിതീഷിന്. മന്ത്രിമാരും മറ്റ് ഒഫീഷ്യലുകളും അവരുടെ വാർഷിത സ്വത്ത് വിവരങ്ങൾ പരസ്യമാക്കണമെന്ന് നിതീഷ് നിയമം പാസ്സാക്കിയിരുന്നു. ആരെങ്കിലും സ്വത്ത് വെളിപ്പെടുത്താതിരുന്നാൽ അവരുടെ ശമ്പളം തടഞ്ഞ് വെക്കാനും നിതീഷ് കൊണ്ടുവന്ന നിയമം വ്യവസ്ഥ ചെയ്യുന്നു.
Despite being Bihar’s longest-serving CM, Nitish Kumar has assets worth ₹1.64 crore. He also pioneered the law mandating ministers and officials to declare their annual wealth
