Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലാബ് വജ്രവ്യവസായത്തില്‍ പുതിയ സഹകരണം
News Update

ലാബ് വജ്രവ്യവസായത്തില്‍ പുതിയ സഹകരണം

ലബോറട്ടറിയിൽ വളർത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ പുതി. സഹകരണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്‌സർ ജുവൽസ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തു.ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ ലാബില്‍ നിര്‍മ്മിച്ച് സുസ്ഥിരമായ ആഡംബരത്തിന് വഴിയൊരുക്കുകയാണ് എലിക്സര്‍ ചെയ്യുന്നത്.
News DeskBy News Desk15 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്‌സർ ജുവൽസ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തു. ലബോറട്ടറിയിൽ വളർത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ ഈ സഹകരണത്തോടെ സഹായിക്കും.

എലിക്സര്‍ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാജ്മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന്‍ പിള്ള എന്നിവരെ ഉൾപ്പെടുത്തി. സൈരാജ് പി.ആർ. സ്ഥാപകനും, മിഥുൻ അജയ്, മുനീർ എം, രാഹുൽ പച്ചിഗർ എന്നിവർ സഹസ്ഥാപകരുമായ എലിക്സര്‍ കേരളത്തിൽ ആരംഭിച്ച് മുംബൈയിലും സൂറത്തിലുമായാണ് പ്രവർത്തിക്കുന്നത്.

Ellixr Jewels Beta Group lab diamonds

എഫ്.എം.സി.ജി, ലോജിസ്റ്റിക്സ്, സ്പോർട്സ് മാനേജ്‌മന്റ് തുടങ്ങിയ വാണിജ്യമേഖലകളിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച ബീറ്റാ ഗ്രൂപ്പ്. സുസ്ഥിരത വളര്‍ച്ചയ്ക്കും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും എലിക്‌സർ ജുവൽസും ബീറ്റാ ഗ്രൂപ്പും തമ്മിലുള്ള സഹകരണം നിര്‍ണായകമാണ്. നൂതന സാങ്കേതികവിദ്യ അവലംബിച്ച് ആഭരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനും ഈ സഹകരണം വഴിവയ്ക്കുമെന്ന് സൈരാജ് പി ആര്‍ പറഞ്ഞു.

ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ ലാബില്‍ നിര്‍മ്മിച്ച് സുസ്ഥിരമായ ആഡംബരത്തിന് വഴിയൊരുക്കുകയാണ് എലിക്സര്‍ ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷകരമായതും മാനവികചൂഷണരഹിതവുമായ വജ്രത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കൂടി വരികയാണ് 5 ലക്ഷം രൂപ വിലവരുന്ന ഒരു വജ്രം 50,000 ത്തിന് വാങ്ങാൻ ഇതുവഴി സാധിക്കുന്നു.

കോവളത്ത് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ഹഡിൽ ഗ്ലോബലിന്റെ 2024 ലക്കത്തില്‍ ലാബ് വജ്ര ശേഖരം പ്രദർശിപ്പിച്ചതാണ് കമ്പനിക്ക് വഴിത്തിരിവായതെന്ന് സൈരാജ് ചൂണ്ടിക്കാട്ടി. ക്രമേണ വിപണി കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാന്‍ സാധിച്ചു. ലാബ് വജ്രങ്ങളുടെ മൂല്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള അവബോധം വർധിച്ചത് എലിക്സറിന് ഗുണകരമായി. ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജിഐഎ), സോളിറ്റയര്‍ ജെമോളൊജിക്കല്‍ ലബോറട്ടറീസ്(എസ്ജിഎല്‍) എന്നിവയുടെ സർട്ടിഫിക്കേഷനുള്ളതാണ് ഈ വജ്രങ്ങൾ.  ഉയർന്ന താപനിലയിലും മർദ്ദത്തിലും പ്രകൃതിദത്തമായ രൂപീകരണം അനുകരിക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. സമാനതകളില്ലാത്ത ഗുണനിലവാരവും ധാർമ്മിക പ്രതിബദ്ധതയും ഈ വജ്രങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലാബ് വജ്രങ്ങളുടെ വിപണി സാധ്യത ദക്ഷിണേന്ത്യയിൽ ഇപ്പോഴും വലിയതോതിൽ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഫാഷനിലും ആഡംബരത്തിലും മൂല്യാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലേക്ക് പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതിനാല്‍ ലാബ് വജ്രങ്ങളുടെ ആവശ്യം വര്‍ധിക്കുകയാണ്. പുതുതലമുറയിലെ ഉപഭോക്താക്കൾ ആഢംബരത്തെ പുനർനിർവചിക്കുക മാത്രമല്ല, ധാർമ്മികവും പരിസ്ഥിതി സൗഹൃദവുമായ ബദലുകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ഇത് എലിക്‌സറിന്റെ സൗന്ദര്യബോധ കാഴ്ചപ്പാടിനോട് ചേര്‍ന്നാണ് നില്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala Startup Mission’s Ellixr Jewels partners with the multinational Beta Group to make the state a global hub for lab-grown diamond technology and sustainable luxury.

banner Beta Group Ellixr Jewels ethical diamonds Huddle Global 2024 jewelry industry revolution kerala startup lab-grown diamonds Rajmohan Pillai sustainable luxury Unique ID startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil