കേരള പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വഴി നടപ്പിലാക്കുന്ന സമൃദ്ധി കേരളം ടോപ് അപ്പ് ലോൺ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താവിന് 10 ലക്ഷം രൂപ വരെ ടേം ലോൺ/വർക്കിങ് ക്യാപിറ്റൽ ലോണായി നൽകും.

ഗുണഭോക്താക്കൾക്ക് ഇഷ്ടാനുസരണം മൂന്നുശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അതല്ലെങ്കിൽ 20ശതമാനം വരെ ഫ്രണ്ട് എൻഡഡ് സബ്സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷംവരെ) ആനുകൂല്യം തിരഞ്ഞെടുക്കാം. വനിതാ സംരംഭകർക്കും ദുർബല വിഭാഗങ്ങളിൽനിന്നുള്ള സംരംഭകർക്കും മുൻഗണന ലഭിക്കും.
പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 0476-2830700, 9400372261 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
The Kerala Scheduled Castes Scheduled Tribes Development Corporation invites applications for the Samruddhi Kerala Top-Up Loan, offering up to ₹10 lakh as term/working capital loan for SC entrepreneurs.
