ഓണ്‍ലൈന്‍ ടാക്സി ആപ്പുകളായ Uber, Ola എന്നിവ കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇത്തരം ടാക്സികൾക്ക് എന്ത് നിയന്ത്രണമാണ് വരാൻ പോകുന്നത്?
ടാക്സികൾ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ തയാറായില്ലെങ്കില്‍ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്.
2020 ല്‍ റോഡ്-ഹൈവേ മന്ത്രാലയം മോട്ടോർ വെഹിക്കൾ അഗ്രിഗേറ്റർ ഗൈഡ്ലൈൻസ് പുറത്തിറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ മുതല്‍ കേരള മോട്ടർ വകുപ്പ് , സംസ്ഥാന മോട്ടോർ വെഹിക്കൾ അഗ്രിഗേറ്റർ പോളിസി 2024” പ്രഖ്യാപിച്ചു. ഈ പോളിസിയില്‍ ക്യാബ് ആഗ്രിഗേറ്റര്മാര്ക്ക് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ഉണ്ടാകണമെന്നും ഇവരുടെ ഓഫീസും കോൾ സെന്ററും സംസ്ഥാനത്ത് ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ട്.
എന്നാൽ Uber, Ola തുടങ്ങിയ കമ്പനികള്‍ കേരളത്തില്‍ കേരള മോട്ടർ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്ത്തിക്കുന്നതായതിനാല് അവ നിയമവിരുദ്ധമായി ആണ് തുടരുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോം കമ്പനിയൊന്നും കേരളത്തില്‍ ഓഫീസോ കോള്സന്ററോ സ്ഥാപിച്ചിട്ടില്ലെന്ന് MVD നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.അതുകൊണ്ട് തന്നെ ഇപ്പോള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്.
നിയമം നടപ്പാക്കാനുള്ള വെല്ലുവിളികള്‍
നയം ഉണ്ടെങ്കിലും അവ പ്രാവര്‍ത്തികമാക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ സർക്കാർ തയ്യാറാക്കിയിട്ടില്ല എന്ന സ്ഥിതിവിശേഷവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ Kerala Savari ഡിസൈന്‍ ആപ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് നിയന്ത്രണങ്ങളോടെയാണോ പ്രവര്ത്തിക്കുന്നുന്നതെന്ന് സംശയം മറ്റ് ടാക്സി ഡ്രൈവര്‍മാർ ഉന്നയിക്കുന്നുണ്ട്.
ആപ്പ്ബേസ്ഡ് ടാക്സി ഡ്രൈവര്‍മാരും പരമ്പരാഗത ടാക്സി-ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ പലയിടങ്ങളിലും സംഘർഷാവസ്ഥയുമുണ്ടാകുന്നുണ്ട്. എറണാകുളം, കൊച്ചി, മലപ്പുറം മേഖലകളില്‍ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
യൂബർ-ഒല പോലുള്ള യാത്രാ സംവിധാനത്തെ ആശ്രയിക്കുന്നവരാണ് മെട്രോ നഗരങ്ങളിൽ ഉള്ളവർ. എല്ലാ നഗരങ്ങളിലും ഈ ടാക്സികൾ ലഭ്യവുമാണ്. നിലവിലെ സാഹചര്യത്തിൽ യാത്രക്ക് തടസ്സമുണ്ടാകുന്നത് സ്ഥിര യൂബർ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
| Kerala Transport Minister states Uber and Ola are operating illegally as they lack state authorization and fail to set up local offices, as mandated by the 2024 MVD Policy. |